Tag: Kundoor markaz

സമൂഹ നവീകരണത്തിന്റെ ആദ്യഘട്ടമാണ് ഉന്നതവിദ്യാഭ്യാസം ; ഋഷിരാജ് സിംഗ് ഐ.പി.എസ്
Local news

സമൂഹ നവീകരണത്തിന്റെ ആദ്യഘട്ടമാണ് ഉന്നതവിദ്യാഭ്യാസം ; ഋഷിരാജ് സിംഗ് ഐ.പി.എസ്

തിരൂരങ്ങാടി : കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടത്തി.കോളേജ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് നടന്ന പരിപാടി മുൻ ഡിജിപി യും ജയിൽ വകുപ്പുമേധാവിയുമായിരുന്ന ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നല്ല വിദ്യാർത്ഥി സമൂഹമാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും ഭാവി രൂപീകരണത്തിന്റെയും ഒപ്പം സമൂഹ നവീകരണത്തിന്റെയും ആദ്യപടിയായി ഉന്നത വിദ്യാഭ്യാസമേഖലയെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.'ലഹരി വിമുക്ത ഇന്നുകൾ' എന്ന വിഷയത്തിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാന്റെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ബി ഹരികുമാർ ക്ലാസെടുത്തു. കുടുംബാന്തരീക്ഷവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുക വഴി ലഹരിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുദിവസം നീണ്ട പരിപാടിയിൽ ജീവിതഗന്ധിയായ വിദ്...
Malappuram

കുണ്ടൂർ മഹല്ല് ഖാസിയായി സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

തിരൂരങ്ങാടി : സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കുണ്ടൂര്‍ മഹല്ല് ഖാസിയായി സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്ഥാനാരോഹണ ചടങ്ങും കുണ്ടൂര്‍ മര്‍കസ് ക്യാമ്പസില്‍ വെച്ച് നടന്നു. സയ്യിദ് അബ്ദുല്‍ റശീദ് അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതയില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. .കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍, ത്വയ്യിബ് ഫൈസി, പി.എസ് .എച്ച്തങ്ങള്‍, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, പി.കെ മുഹമ്മദ് ഹാജി, എം.സി .കുഞ്ഞുട്ടി, പി.കെ. അൻവർ നഹ, മുഹമ്മദലി മുസ്ലിയാർ താനാളൂർ, പ്രസംഗിച്ചു മഹല്ല് സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർ, എൻ.പി ആലി ഹാജി, എം.സി ഹംസ കുട്ടി ഹാജി, കാവുങ്ങൽ മുഹമ്മദാജി തുടങ്ങിയവർ മഹല്ല് സ്ഥാനാരോഹണം നടത്തി ...
Local news

കുണ്ടൂർ മർകസ് വാർഷികവും സനദ് ദാന സമ്മേളനവും ഇന്ന് ആരംഭിക്കും

21-ന് കബീര്‍ ബാഖവിയും 22-ന് നൗഷാദ് ബാഖവിയും പ്രസംഗിക്കും തിരൂരങ്ങാടി: മത, ഭൗതീക വിദ്യഭ്യാസ രംഗത്ത് മികച്ച സംഭാനവകള്‍ നല്‍കി മുന്നേറുന്ന കുണ്ടൂര്‍ മര്‍ക്കസ് സക്കാഫത്തില്‍ ഇസ്ലാമിയ്യയുടെ വാര്‍ഷികവും സനദ് ദാന സമ്മേളനവും സ്വലാത്ത് വാര്‍ഷികവും 21 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21-ന് രാവിലെ ഖബര്‍ സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഖബര്‍ സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക് അബ്ദുല്‍ റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ സി.എച്ച് ത്വയ്യിബ് ഫൈസി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ബീരാന്‍ കുട്ടി മുസ്ലിയാര്‍ റാസല്‍ഖൈമ, പി.എസ്.എച്ച് തങ്ങള്‍ പ്രസംഗിക്കും.7 മണിക്ക് നടക്കുന്ന സ്വലാത്ത് വാര്‍ഷിക സമ്മേളനം അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാട...
Education

കുണ്ടൂർ കോളേജിൽ റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് റാഗിംഗ് വിരുദ്ധ കമ്മറ്റി, ഐ.ക്യൂ.എ.സി , തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി എന്നിവ സംയുക്തമായി രണ്ടാംവർഷ ബിരുദ വിദ്യാർഥികൾക്കായി റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന ക്ലാസ്സ്‌ താനൂർ സി .ഐ .ജീവൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജെ.സി .ഐ ട്രെയിനർ അഡ്വക്കേറ്റ് സി.കെ. സിദ്ദിഖ് വിദ്യാർഥികൾക്കായി റാഗിംങ്‌ വിരുദ്ധ അവബോധന ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം അധ്യക്ഷനായിരുന്ന ചടങ്ങിൽ, ആന്റി റാഗിംങ് കമ്മിറ്റി കോഡിനേറ്റർ മുരളീധരൻ ആർ .കെ, മർകസ് സെക്രട്ടറി എൻ പി ആലിഹാജി, സൈക്കോളജി വിഭാഗം മേധാവി ഡോ കൃഷ്ണകുമാർ, കൊമേഴ്സ് വിഭാഗം മേധാവി ഡോ മുസ്തഫ, ഇംഗ്ലീഷ് വിഭാഗം മേധാവി സജിനി എൻ കെ, സോഷ്യോളജി വിഭാഗം മേധാവി നെജുമുനിസ, ആന്റി റാഗിംങ് കമ്മിറ്റി മെമ്പർ അദ്നാൻ അബ്ദുൽഹഖ് എന്നിവർ സംസാരിച്ചു. ...
error: Content is protected !!