Friday, March 13

Tag: Kundoor pmst collage

പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും, സ്കോളർഷിപ്പ് ചെക്ക് കൈമാറലും, ആദരിക്കലും നടത്തി
Other

പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും, സ്കോളർഷിപ്പ് ചെക്ക് കൈമാറലും, ആദരിക്കലും നടത്തി

കുണ്ടൂർ പി എം എസ് ജി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പി എം എസ് ടി സേവ പാലിയേറ്റീവ് കെയർ യൂണിറ്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് കോളേജ് പ്രിസിപ്പാലിനു കൈമാറി. തുടർന്ന് തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രിഫ കെ വി, സി ആർ പി ഫ് ജവാൻ മുഹമ്മദ് ശരീഫ്, കേരള പോലീസിൽ സേവനമനുഷ്ടിക്കുന്ന മുഹമ്മദ്‌ ഷഫീൽ എൻ കെ എന്നീ പൂർവവിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലി ഹാജി, പിടിഎ വൈസ് പ്രസിഡണ്ട് കെ കുഞ്ഞുമരക്കാർ മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും,...
Other

ഇശൽ പെയ്തിറങ്ങി ‘മെഹ്ഫില്‍ 2026’: സംസ്ഥാന തലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ച് കുണ്ടൂർ പിഎംഎസ്ടി കോളേജ്

കുണ്ടൂര്‍: പി.എം.എസ്.ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും സംയുക്തമായി ഇന്റര്‍ കോളേജിയേറ്റ് മാപ്പിളപ്പാട്ട് മത്സരം, 'മെഹ്ഫില്‍ 2026' സംഘടിപ്പിച്ചു. മെഹ്ഫില്‍ മാപ്പിളപ്പാട്ട് മത്സരത്തിൻ്റെ നാലാമത് എഡിഷൻ പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനുമായ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പി.എം.എസ്.ടി കോളേജ് ഐ.ക്യു.എ.സി സെല്ലും കോളേജ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മാപ്പിള കലാരംഗത്തെ പ്രമുഖരായ അബ്ബാസ് കൊണ്ടോട്ടി, റഷീദ് മോങ്ങം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ 24 കോളേജുകളില്‍ നിന്നായി 34 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരം നടത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽകോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത...
Education

റാങ്കിൻ തിളക്കവുമായി കുണ്ടൂർ പിഎംഎസ്ടി കോളേജ്; എം എസ് സി സൈക്കോളജിയിൽ ഫഹ്മിദക്ക് ഒന്നാം റാങ്ക്

കുണ്ടൂർ: കാലിക്കറ്റ് സർവകലാശാല എം എസ് സി സൈക്കോളജി പരീക്ഷയിൽ പി. എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ. ഫഹ്മിത.സി ക്ക് ഒന്നാം റാങ്ക്. കരിങ്കപ്പാറ ചെമ്മിലി മുഹമ്മദ്കുട്ടി - ഫസീല ദമ്പതികളുടെ മകളും പൊന്മുണ്ടം മൂത്തേടത് മുഹമ്മദ് ഫൈറൂസിന്റെ ഭാര്യയുമാണ്. പി എം എസ് ടി കോളേജിന് മുമ്പും റാങ്ക് ലഭിച്ചിട്ടുണ്ട്. ബി എസ് സി സൈക്കോളജി യുടെ ആദ്യ ബാച്ചിൽ പി. ഷഹന ഷിറിന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. 2019 ബി എസ് സി സൈക്കോളജിയിൽ തന്നെ ഷംല, ഷംന എന്നിവർക്ക് നാലാം റാങ്കും 2023 ൽ എം എസ് സി സൈക്കോളജിയിൽ എൻ. നസ്രുദ്ധീന് ആറാം റാങ്കും നേടിയിരുന്നു. 2015 ൽ കുണ്ടൂർ മർകസ് കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ചതാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ (പി എം എസ് ടി) ആർട്‌സ് ആൻഡ് സയൻസ് കോളേജ്. 118 വിദ്യാർഥികളുമായി ആരംഭിച്ച കോളേജിൽ ഇപ്പോൾ ആയിരത്തിലേറെ വിദ്യാർഥികൾ ഉണ്ട്. പി എസ് എം ഒ കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന മേജർ ...
Local news

ലഹരിക്കെതിരെ കുണ്ടൂർ പി എം എസ് ടി കോളജിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ് ടി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നന്നമ്പ്ര പഞ്ചായത്ത് ജനകീയ കൂട്ടായ്മയുമായി സഹകരിച്ച് ലഹരിക്കെതിരെ "ലൈഫ് ഈസ് ബ്യൂട്ടിഫുൾ" ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. ഇബ്രാഹിം അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം താനൂർ ഡിവൈഎസ്പി. പി പ്രമോദ് നിർവഹിച്ചു. നിസാം വളാഞ്ചേരി ലഹരി-വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിവൈഎസ്പി ഉൾപ്പടെ താനൂർ പോലീസ് സ്റ്റേഷനിലെ ഓഫീസർമാരെ ജനകീയ കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു. പൊതുജനങ്ങളും വിദ്യാർത്ഥികളും ജനകീയ കൂട്ടായ്മ അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. സിറാജ്ജുദ്ദീൻ സ്വാഗതവും വിമുക്തി കോആ ഡിനേറ്റർ അഹ്ദസ്. ബി നന്ദിയും പറഞ്ഞു. കോളേജ് ഭരണസമിതി അംഗങ്ങളായ എൻ പി ആലി ഹാജി, കെ. കുഞ്ഞിമരക്കാർ, എം. സി കുഞ്ഞുട്ടി ഹാജി, നന്നമ്പ്ര പഞ്ചായത്ത് എട്...
error: Content is protected !!