Tag: Kundoor uroos

പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി കുണ്ടൂര്‍ ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം
Kerala, Local news

പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി കുണ്ടൂര്‍ ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം

തിരൂരങ്ങാടി : നാലു ദിനരാത്രങ്ങളെ വിജ്ഞാനത്തിലും പ്രവാചകാനുരാഗത്തിലും ധന്യമാക്കി കുണ്ടൂര്‍ ഉസ്താദ് ഉറൂസിന് ഭക്തി നിര്‍ഭരമായ സമാപനം. ഒരു പുരുഷായുസ് മുഴുവനും വിജ്ഞാന പ്രചാരണത്തിനും പ്രവാചക പ്രകീര്‍ത്തനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉഴിഞ്ഞു വെച്ച തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ 18 -ാ മത് ഉറൂസ് മുബാറകിന് നാടിന്റെ വിവിധ ദിക്കുകളില്‍ നിന്നയി പതിനായിരങ്ങളാണ് എത്തിയത്. സമാപനമായി സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടന്ന ഹുബ്ബുര്‍ റസൂല്‍ സമ്മേളനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ ഖാദര്‍ ഹൈദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥന നടത്തി. ഇ സുലൈമാന്‍ മുസ്ലിയാര്‍ ഹുബ്ബുര്‍ റസൂല്‍ പ്രഭാഷണം നടത്തി. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: എം കെ സക്കീര്‍ , കറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സയ്യിദ് ...
Other

കുണ്ടൂർ ഉറൂസ് ;
ഇന്ന് സമാപിക്കും

തിരൂരങ്ങാടി : നാലു ദിവസമായി നടന്നു വരുന്ന കുണ്ടൂർ ഉസ്താദ് ഉറൂസ് ഇന്ന് സമാപിക്കും. വൈകുന്നേരം ഏഴിന് ഇ സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തും.മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യാതിഥിയാകും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി, ദേവർ ശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.വൈകീട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരിക്കും.ഡോ:കെ ടി ജലീൽ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, അബൂബക്കർ സഖാഫി വെണ്ണക്കോട്,അഡ്വ: ശ്രീധരൻ നായർ, ഇ ജയൻ, കീലത്ത് മുഹമ്മദ് പ്രസംഗിക്കും.നാല് മണിക്ക് നടക്കുന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകും.ഇന്നലെ കാലത...
Other

കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉറൂസിന് തുടക്കമായി

തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദ് ഉസ്താദിന്റെ 17 > മത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർകൊടി ഉയർത്തിയതോടെയാണ് ആറു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. കോട്ടൂർ കുഞ്ഞമ്മുമുസ് ലിയാർ മഖാം സിയാറത്തിന്നേതൃത്വം നൽകി.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വണ്ടൂർ അബ് ദുർറഹ്മാൻ ഫെെസി അധ്യക്ഷത വഹിച്ചു.പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹെെദ്രോസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തി. കൂറ്റമ്പാറ അബ്ദുർറഹ് മാൻ ദാരിമി,നടത്തി. വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി,ഹാഫിള് അബ്ദുൽ മജീദ് സഖാഫി ചെങ്ങാനി, ലത്വീഫ് ഹാജി കുണ്ടൂർ പ്രസംഗിച്ചു.ഉറൂസിന്റെ മുന്നോടിയായി കാലത്ത് മമ്പുറം മഖാം, ഒ കെ ഉസ്താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ മഖാം, ഓമച്ചപ്പുഴ മഖാം, വൈലത്തൂർ തങ്ങൾ മഖാം എന്നിവിടങ്ങളിൽ സിയാറത്ത് നടന്നു. തെന...
error: Content is protected !!