Sunday, October 18

Tag: Kunhalikkutty road show

പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപ്തി കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
Politics

പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപ്തി കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലത്തിൽ ആവേശമുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി. രാവിലെ മുതൽ മലപ്പുറം നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പര്യടനത്തിലും വൈകുന്നേരം നടന്ന ആവേശകരമായ കലാശക്കൊട്ടിലും ആയിരക്കണക്കിന് പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്. രാവിലെ ഭാഷാ സമര രക്തസാക്ഷി അബ്ദുൽ മജീദിൻ്റെ ഖബർ സിയാറത്തോടെ മൈലപ്പുറ ത്ത് നിന്നാണ് അവസാനഘട്ട പ്രചാരണം ആരംഭിച്ചത്. തുടർന്ന് നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു. കണ്ണത്തുപാറ, ചെമ്മങ്കടവ്, കാളമ്പാടി, എപ്പാറ, പൈത്തിനിപറമ്പ്, അധികാരിതൊടി , പെരുമ്പറമ്പ്എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പ്രവർത്തകർക്കൊപ്പം അദ്ദേഹം വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. വൈകീട്ട് മലപ്പുറം നഗരത്തിൽ നടന്ന പരസ്യപ്രചാരണ സമാപനമായ കലാശക്കൊട്ടിൽ സ്ഥാനാർത്ഥി എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. വാദ്യമ...