Tag: Kunjali kutty

റസാക്ക് പയമ്പ്രാട്ട് ഭരണ കൂടത്തിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലത്തെ രക്ത സാക്ഷി ; പികെ കുഞ്ഞാലിക്കുട്ടി
Information

റസാക്ക് പയമ്പ്രാട്ട് ഭരണ കൂടത്തിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലത്തെ രക്ത സാക്ഷി ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത റസാക്ക് പയമ്പ്രാട്ട് ഭരണ കൂടത്തിന്റെ മനുഷ്യത്വരഹിത സമീപനത്തിന്റെ ഒടുവിലത്തെ രക്ത സാക്ഷിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. വിശ്വസിച്ച പ്രസ്ഥാനവും, അത് നേതൃത്വം കൊടുക്കുന്ന ഭരണകൂടവും നീതി നിഷേധിക്കുമ്പോള്‍ ഒരാള്‍ക്ക് ജീവന്‍ വെടിയേണ്ടി വരുന്നത് അക്ഷരാര്‍ത്ഥത്തില്‍ കൊലപാതകം തന്നെയാണെന്നും ഭരണകൂടവും, വ്യവസ്ഥിതിയും ചേര്‍ന്ന് നടത്തുന്ന ആസൂത്രിത കൊലയാണെന്നും അദ്ദേഹം പറഞ്ഞു. 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇടത് പക്ഷത്തിന് പഞ്ചായത്തില്‍ ഭരണം കിട്ടിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ച റസാഖിന്റെയും സഹോദരന്റെയും ഒരേ ഒരു ആവശ്യം ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റ് നിര്‍ത്തലാക്കണം എന്നത് മാത്രമായിരുന്നു. സ്വന്തം വീടും സ്ഥലവും പോലും പാര്‍ട്ടിക്ക് വേണ്ടി എഴുതി വെച്ച ഒരു കമ്മ്യൂണിസ്റ്റിന്റെ ആവശ്...
Information

ദുബൈയില്‍ തീപിടിത്തത്തില്‍ മരിച്ച വേങ്ങര സ്വദേശികളായ ദമ്പതികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

ദുബൈ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദാരുണമായി മരണപ്പെട്ട വേങ്ങര ചേറൂര്‍ സ്വദേശികളായ ദമ്പതികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി. കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം കുറച്ച് നേരം കുടുംബത്തോടൊപ്പം സ്മയം ചെലവഴിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.എം.സി.സി നേതൃത്വവുമായി അദ്ദേഹം ഫോണില്‍ സംസാരിക്കുകയും ചെയ്തു. ട്രാവല്‍സ് ജീവനക്കാരനായ റിജേഷും, സ്‌കൂള്‍ അധ്യാപികയായ ജിഷിയും കഠിനാധ്വാനം കൊണ്ട് ജീവിതം കുരുപ്പിടിപ്പിച്ചു വരുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയാകുന്നത് എന്നതും മനസ്സിനെ വല്ലാതെ അസ്വസ്ഥപെടുത്തുന്ന ഒന്നായിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുബായ് ദേരയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച വേങ്ങര ചേറൂര്‍ സ്വദേശി...
Local news, Malappuram

കലോത്സവ സ്വാഗത ഗാനത്തിലെ മുസ്ലിം വിരുദ്ധത ; മാപ്പ് അര്‍ഹിക്കാത്ത തെറ്റെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും കംപോസ് ചെയ്തവരുടെ വികലമായ മനസ്സ് ആവാം ഇതിന് കാരണമെന്നും തിരിച്ചറിയാന്‍ കഴിയാത്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മുജാഹിദ് സമ്മേളനത്തില്‍ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് കൈയ്യടി വാങ്ങിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കിയുള്ള സംഗീത ശില്‍പം അരങ്ങേറിയതെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. സാഹോദര്യവും...
error: Content is protected !!