അക്ഷരപുത്രി കെ.വി.റാബിയക്ക് ഇനി പത്മശ്രീയുടെ മൊഞ്ചും
തിരൂരങ്ങാടി: വീൽചെയറിലിരുന്ന് നാടിന് അക്ഷര വെളിച്ചം നൽകിയ സാക്ഷരത പ്രവർത്തക കെ.വി.റാബിയക്ക് പത്മശ്രീ പുരസ്‌കാരം. തീക്ഷ്ണമായ പരീക്ഷണങ്ങൾക്കിടയിലെ ചെറിയ സന്തോഷമാണ് പുരസ്കാരമെന്ന് റാബിയ പറഞ്ഞൂ. വലിയ പരീക്ഷത്തിലൂടെയും ജീവിത തീഷ്ണതയിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. കോവിഡ് കാലത്ത് തന്നെ നാല് മരണങ്ങളാണ് വീട്ടില്‍ സംഭവിച്ചത്. എനിക്ക് താങ്ങും തണലുമായിരുന്ന രണ്ട് സഹോദരിമാരും ഒരു സഹോദരി ഭര്‍ത്താവും അമ്മായിയും ഈ കോവിഡ് കാലത്ത് മരണപ്പെട്ടു. എന്റെ ഉയര്‍ച്ചയില്‍ എന്നും സന്തോഷിച്ചിരുന്ന അവരുടെ വേര്‍പ്പാടിലെ ദുഖത്തില്‍ റബ്ബ് നല്‍കിയ ചെറിയ സന്തോഷമാണ് ഇത്. ഇത് മതി മറന്ന് ആഘോഷിക്കാനില്ല. ജീവിത പരീക്ഷണത്തെ കരുത്തോടെ നേരിട്ടാല്‍ എല്ലാവര്‍ക്കും നേട്ടങ്ങള്‍ അറിയാതെ തന്നെ എത്തിച്ചേരും റാബിയ പറഞ്ഞു.അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും നിരന്തരം ബന്ധപ്പെ...