ലാവലിന്‍: കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്ന് വാദം, ഏപ്പോള്‍ വേണമെങ്കിലും വാദിക്കാമെന്ന് സിബിഐ 38-ാം തവണയും മാറ്റിവെച്ചു സുപ്രീംകോടതി
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 38-ാം തവണയും മാറ്റിവെച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി എത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ വന്‍സജ ശുക്ല കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്.
കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂര്‍ത്തിയായില്ലെങ്കില്‍ മേയ് 2നും തുടരും. കേസില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയ അപ്പീല്‍ മേയ് 7ന് പരിഗണിക്കുമെന്നും കോടതി...