Thursday, May 7

Tag: LDF സ്ഥാനാർഥി

ജനഹൃദയങ്ങൾ കീഴടക്കി അജിത് കൊളാടിയുടെ പര്യടനം; തിരൂരങ്ങാടി നഗരസഭയിൽ ആവേശോജ്ജ്വല സ്വീകരണം
Politics

ജനഹൃദയങ്ങൾ കീഴടക്കി അജിത് കൊളാടിയുടെ പര്യടനം; തിരൂരങ്ങാടി നഗരസഭയിൽ ആവേശോജ്ജ്വല സ്വീകരണം

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി നഗരസഭാ പരിധിയിൽ നടത്തിയ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ മുതൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തെയും വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയ സ്ഥാനാർത്ഥിയെ നാട്ടുകാർ ആവേശത്തോടെയാണ് വരവേറ്റത്.രാവിലെ ഒമ്പത് മണിക്ക് ചുള്ളിപ്പാറയിൽ നിന്നാരംഭിച്ച പര്യടനം വെന്നിയൂർ, കൊടിമരം, കാച്ചടിക്കൽ, കരിമ്പിൽ, കക്കാട്, സി.കെ നഗർ, ആസാദ് നഗർ, കിസാൻ കേന്ദ്രം, കോട്ടുവലക്കാട്, കരിപറമ്പ്, പാറപ്പുറം, പതിനാറുങ്ങൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയി രാത്രി 7.30-ഓടെ തൃക്കുളം പാലത്തിന് സമീപം നടന്ന പൊതുയോഗത്തോടെ പര്യടനം സമാപിച്ചു. വികസനത്തുടർച്ചയ്ക്കും നാടിന്റെ പുരോഗതിക്കും എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് പര്യടനത്തിനിടെ സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു. വിവിധ ഇടങ്ങളി...
Politics

വള്ളിക്കുന്നിൽ അഡ്വ സിപി മുസ്തഫ എൽഡിഎഫ് സ്ഥാനാർഥി

വള്ളിക്കുന്ന് : മണ്ഡലത്തിൽ അഡ്വ. സി പി മുസ്തഫയെ LDF സ്വതന്ത്ര സ്ഥാനാർഥിയായി തീരുമാനിച്ചു. നാഷണൽ ലീഗിന് അനുവദിച്ച സീറ്റിൽ പാർട്ടിക്കാരനായ സ്ഥാനാർഥിയെ ലഭിക്കാത്തതിനെ തുടർന്ന് സിപിഎം അംഗമായ മുസ്തഫയെ സ്വതന്ത്ര സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോലിയുമായും ചർച്ച നടത്തിയിരുന്നെങ്കിലും ഇദ്ദേഹം തയ്യാറായില്ല. ഒടുവിൽ മുസ്തഫയെ തീരുമാനിക്കുകയായിരുന്നു. മൂന്നിയൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആണ്.മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയായ മുസ്തഫ മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം മഞ്ചേരി കോടതികളിലും പ്രാക്ടീസ് ചെയ്ത് വരുന്നു. പ്രമുഖ അഭിഭാഷകനായ മുസ്തഫ പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസിഡണ്ടാണ്. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി അസോസിയേഷൻ പ്രസിഡണ്ടുമാണ്. ജീവകാരുണ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ മുസ്തഫ വെളിമുക്ക് പാലിയേറ്റീവിൻ്...
error: Content is protected !!