Tag: leopard

മണ്ണാർമലയിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു
Malappuram

മണ്ണാർമലയിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു

മണ്ണാർമല : മണ്ണാർമല മാട് -മാനത്തുമംഗലം റോഡിൽ പുലിയെ കണ്ട ഭാഗത്ത് കൂട് സ്ഥാപിച്ചു. നജീബ് കാന്തപുരം എംഎൽഎ യുടെ ഇടപെടലിനെ തുടർന്നാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും പുലിയുടെ സാന്നിധ്യം വ്യക്തമായ സാഹചര്യത്തിൽ പ്രദേശത്ത് വനം വകുപ്പ് ശക്തമായ നിരീക്ഷണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് എത്തിയ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. പഞ്ചായത്ത് അംഗം ഹൈദർ തൊരപ്പ, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എൻ സജീവൻ, ഉദ്യോഗസ്ഥരായ സനൽകുമാർ, വിഷ്ണു, നൗഷാദ്, മണ്ണാർമല പൗരസമിതി അംഗങ്ങളായ കെ.ബഷീർ, പി.ലത്തീഫ്, വി.അൽത്താഫ്, മുജീബ്, മക്രീസ് എന്നിവരുടെ നേതൃത്വത്തിലാണ് കൂടി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് പുലി റോഡിലേക്ക് ചാടുന്നത് നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഏതാനും ദിവസങ്...
Malappuram

ബൈക്കില്‍ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടി ; യുവാവിന് പരിക്ക്

മലപ്പുറം: മലപ്പുറത്ത് പുലി മുന്നില്‍ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരിക്ക്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് - രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. മണിമൂളി സ്വദേശി പന്താര്‍ അസർന് (32) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. അസർ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ അസർന്റെ തുടയ്ക്ക് പരിക്കേറ്റു. ബാർബർ ഷോപ്പ് ഉടമയാണ് അസർ. കടയടച്ചു വീട്ടിലേക്കു പോകുന്ന വഴിക്ക് ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പുലിയെ ഇടിച്ച് ബൈക്ക് തെറിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ട് ഭയന്ന് അസർ ഒരു വീട്ടിലേക്ക് ഓടിക്കയറി. നിലവില്‍ മണിമൂളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്....
Kerala

പൊന്‍മുടിയില്‍ പുള്ളിപ്പുലിയിറങ്ങി ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

തിരുവനന്തപുരം : വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ പുള്ളിപ്പുലിയിറങ്ങി. ഇന്നു രാവിലെ 8.30ഓടെ പൊന്‍മുടി പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലി റോഡില്‍നിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കാണുവാന്‍ കഴിഞ്ഞില്ല. മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവധി ദിനങ്ങളായതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ പൊന്‍മുടിയില്‍ എത്തുന്ന സമയമാണിത്....
error: Content is protected !!