Saturday, August 15

Tag: little kites

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്
Education

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഗവ. രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍, ഗവ. വി എച്ച് എസ് എസ് നെല്ലിക്കുത്ത് എന്നീ വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ് എസ് എച്ച് എസ് എസ് മൂര്‍ക്കനാട് (അരീക്കോട്), ഗവ. ടി എച്ച് എസ് കോക്കൂര്‍ (എടപ്പാള്‍), ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജി എച്ച് എസ് എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡി യു എച്ച് എസ് എസ് പാണക്കാട് (മലപ്പുറം), എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി (മഞ്ചേരി), എന്‍ എച്ച് എസ്...
Kerala

എട്ടാം ക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം, സംസ്ഥാനതല അഭിരുചി പരീക്ഷ ജൂൺ 18ന്, ലിറ്റിൽ കൈറ്റ്സ് അംഗമാകാം

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 12വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലെയും ക്ലബ്ബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാന തലത്തിൽ ജൂൺ 18ന് നടക്കും. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ധൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിങ്, 5, 6, 7, ക്ലാസ്സുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം, എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 12, 13, 14 തീയതികളിൽ രാവിലെയും വൈകിട്ടും 7 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യും. ...
error: Content is protected !!