Tag: Lorry bike accident

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
Accident, Breaking news

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം : മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഡൂർ ഉർദുനഗർ സ്വദേശി പട്ടർ കടവൻ ഉമർ മകൻ ബാദുഷ ആണ് മരിച്ചത്. ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടാണ് മരണം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ
Accident

ഭർത്താവിനും കുട്ടിക്കുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിടിച്ചു മരിച്ചു

തിരൂർ: ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറിയിടിച്ച് മരിച്ചു. തിരൂർ പുറത്തൂർ മുട്ടന്നൂർ പൂപ്പറമ്പിൽ പൊറ്റമ്മൽ കുഞ്ഞി ബാവയുടെ മകൾ നജ്മ (29 )യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി തിരുർ താഴെപ്പാലം പുങ്ങോട്ടുകുളത്ത് വെചായിരുന്നു അപകടം.ഭർത്താവ് ഇരിങ്ങാവൂർ മായിനങ്ങാടി സ്വദേശി താഴത്തേതിൽകുഞ്ഞി മൊയ്തീനും7 വയസ്സുള്ള മകനും ഒപ്പം ബൈക്കിൽ സ്വന്തം വീടായ പുറത്തൂർ മുട്ടന്നൂരിൽ നിന്നും ഭർത്താവിന്റെ വീടായ ഇരിങ്ങാവൂരിലെക്ക് വരുന്ന വഴിയിൽപുങ്ങാട്ടുകുളത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ നജ്മയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷികാനായില്ല.ഭർത്താവ് കുഞ്ഞി മൊയ്തീൻ പരിക്കുകളോടെ ചികിത്സയിലാണ്. തിരൂർ എം.ഇ.ടി സ്കൂൾ വിദ്യാർത്ഥിയായ മകൻ മുഹമ്മദ് അയാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു .തിരുർ താലൂക്ക് ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടത്തിഇന്ന് ഉച്ചയോടെമുട്ട...
Accident

വെളിമുക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മുന്നിയൂർ : ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ ബൈക്കും ലോറിയും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. താനാളൂർ പാണ്ട്യാട്ട് തലാപ്പിൽ ഹസ്സന്റെ മകൻ അനസ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് ആണ് അപകടം. പുലർച്ചെ താനാളൂരിൽ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലിൽ വെച്ച് ഇദ്ധേഹം സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എസ്.ഡി.പി.ഐ താനാളൂർ പഞ്ചായത്ത് സിക്രട്ടറിയാണ്. ഭാര്യ ഷെറിൻ മൂന്ന് മാസം ഗർഭിണിയാണ്. ഒരു മകനുണ്ട്....
Accident, Information

കൊളപ്പുറത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 17 കാരനും 18 കാരനും പരിക്ക്

മലപ്പുറം ദേശീയപത 66 കൊളപ്പുറത്ത് ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. കോഹിനൂര്‍ സ്വദേശികളായ നിസാല്‍ (17), നാസില്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1:45ഓടെ ആണ് അപകടം. തിരൂരങ്ങാടിയില്‍ നിന്നും കുന്നുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും കോഹിനൂര്‍ ഭാഗത്ത് നിന്നും കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ആണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേരെയും കൊളപ്പുറം ഡ്രൈവയ്‌സ് യൂണിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Accident

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ദേഹത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ : മലപ്പുറം പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കരിങ്കല്ലത്താണി സ്വദേശിനി വെള്ളക്കുന്ന് സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ന് കരിങ്കല്ലത്താണി ടൗണിലായിരുന്നു അപകടം. ഭര്‍ത്താവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആയിരുന്നു അപകടം. ലോറിയുമായി ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ സലീനയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു...
Accident

മേപ്പാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്തെ വിദ്യാർഥി മരിച്ചു

വയനാട് : ലോറിയും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം വാഴക്കാട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്. എടവണ്ണപ്പാറ വാഴക്കാട് സ്വദേശി മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. മേപ്പാടി ഗവ.പോളി ടെക്‌നിക്ക് കോളേജ് വിദ്യാർഥിയാണ്. ഇന്ന് രാവിലെ 11.30ന് മേപ്പാടി കാപ്പംകൊല്ലി ജങ്ഷനിൽ വെച്ചാണ് അപകടം. ബൈക്കിൽ പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠി പി.പി.ഇല്യാസിന് ഗുരുതരമായി പരിക്കേറ്റു....
Accident

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരിൽ കണ്ടയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂർ ആലത്തിയൂർ അമ്പലപ്പടിസ്വാദേശി മജീദ് ആണ് മരിച്ചത്. തിരൂർ പുളിഞ്ചോട് വെച്ചാണ് അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് യുവാവിനെ ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും  മരണപ്പെട്ടു....
Accident

ബൈക്കിൽ നിന്ന് വീണ യുവതി ലോറി കയറി മരിച്ചു

കുറ്റിപ്പുറം: മഞ്ചാടിയിൽ വാഹനാപകടം, ഭർത്താവിന്റെ കൂടെ ബൈക്കിൽ പോകുകയായിരുന്ന യുവതി ലോറി കയറി മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച (ഇന്ന്) രാവിലെ 10.30 ഓടെയാണ് സംഭവം. ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ ( 40) പരിക്കുകളോടെ കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു

കോട്ടക്കൽ: ചെറുകുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോയിലെ ക്യാമറാമാൻ കം ഡ്രൈവർ ആയ തിരൂർ അന്നാരയിൽ താമസിക്കുന്ന ജിതീഷ് എന്ന ജിത്തു ആണ് മരിച്ചത്. ഇന്ന് രാവിലെ 8.10 ന് ആണ് അപകടം. ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജിത്തു നേരത്തെ കേരള വിഷനിൽ ക്യാമറാമാൻ ആയിരുന്നു....
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂർ: ആലത്തിയൂരില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തൃപ്രങ്ങോട് കൈനിക്കര സ്വദേശി ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം. ആലത്തിയൂരിന്റെയും തിരൂരിന്റെയും ഇടയിൽ കുട്ടിച്ചാത്ത പടിക്കൽ വെച്ചാണ് അപകടം.
Accident

കൊളപ്പുറം ആസാദ് നഗറിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്

എആർ നഗർ: കൊളപ്പുറം എയർ പോർട്ട് റോഡിൽ ആസാദ് നഗറിൽ മിനി ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പെരുവള്ളൂർ സിദ്ധീകബാദ് സ്വദേശി അബ്ദുറഹ്മാൻ (34) ആണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident

ലോറിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

വേങ്ങര ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി മുഹമ്മദിൻ്റെ മകൻ സുബൈർ (34) ആണ് മരിച്ചത്. സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടരയോടെ ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. വേങ്ങര ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കും ലോഡുമായി കയറ്റം കയറി വരുന്ന ടോറസും കൂട്ടിയിടിച്ചാണ് പരിക്കുപറ്റിയത്. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.ഖബറടക്കം ബുധനാഴ്‌ച ഉച്ചക്ക് ഒരു മണിയോടെ നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  നേരത്തെ പ്രവാസിയായിരുന്ന സുബൈർ ഒരു വർഷത്തോളമായി നാട്ടിലായിരുന്നു. മക്ക കെ എം സി സി സുഖൂൽ ഹിജാസ് ഏരിയ സെക്രട്ടറി യും ഹജ്ജ് വളണ്ടിയറും ആയിരുന്നു. മാതാവ്: പരേതയായ ഖദിയാ...
error: Content is protected !!