കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ് – യുഎസ്എസ് വിജയികളെ അനുമോദിച്ചു
തിരൂരങ്ങാടി: കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ്.യുഎസ്എസ് പരീക്ഷയില്‍ 24 വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. സ്‌കൂളില്‍ നടപ്പാക്കിയ മികച്ച പരിശീലനം ഫലപ്രദമായി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സ്‌കൂളില്‍ അഹ്ലാദം പങ്കിട്ടു. സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.
കെ മുഈനുല്‍ ഇസ്ലാം, പ്രധാനാധ്യാപകന്‍ പി.എം അബ്ദുല്‍അസീസ് മാസ്റ്റര്‍, പിടി ഖമുറൂദ്ദീന്‍, ടികെ സൈതലവി, അനീസുദ്ദീന്‍, കെ,നൗഷാദ്, ശ്രുതി. ടി , ശാന്തി കെ.പി ,അബ്ദു സലാം ടി പി, അശ്വതി കെ , സജി പി , സുഹ്റാബി കെ സംസാരിച്ചു....