ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു

മൂന്നിയൂര്‍ : എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പാറക്കടവ് – കളത്തിങ്ങല്‍ പാറ വികസന സമിതി ആദരിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയാണ് ഭാരവാഹികള്‍ ആദരിച്ചത്.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരനായ അഫില്‍ മുഹമ്മദ് . സി, മുഹമ്മദ് അറഫാത്ത് സി.എം, മുമമ്മദ് റബീഹ് എ.വി, ഹൈഫ ബീവി പി.ജെ, മുഹമ്മദ് ശിബിന്‍ സി.എം, പ്ലസ് ടു ഉന്നത വിജയം നേടിയ ഫാത്തിമ സുഫീന എം, ഫാത്തിമ ഹനാഹ് കെ , മുഹമ്മദ് ദില്‍ഷാദ് വി.പി, യു.എസ്.എസ്, എല്‍. എസ്. എസ് വിജയിച്ച നിഷ്മിത വി.പി, ഷഹബാസ് അമന്‍ സി.എം എന്നിവരെയാണ് ആദരിച്ചത്.

പതിനാലാം വാര്‍ഡ് മെമ്പര്‍ എന്‍.എം. റഫീഖ്, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ചെറീദ്, വി.പി. ബാവ,സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. പിച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ മെമന്റോകള്‍ നല്‍കി.

error: Content is protected !!