എസ് എഫ് ഐക്ക് പുതിയ നേതൃത്വം ; കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍
തിരുവനന്തപുരം: എസ് എഫ് ഐക്ക് പുതിയ നേതൃത്വം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് സഞ്ജീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന എം ശിവ പ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി എം ആര്‍ഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികള്‍. വലിയ ഉത്തരവാദിത്തമാണ് സംഘടന നല്‍കിയതെന്നും കടന്നാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകുമെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു.
എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഎം കാര്‍ത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്.
പി എസ് സഞ്ജീവ് നിലവില്‍ എസ്എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാംപസില്‍ അവസാന വര്‍ഷ...