ഓണം, അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിൽ ഓണാഘോഷവും അധ്യാപക ദിനവും ആചരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായ് പൂക്കള മത്സരം, ഓണ സദ്യ മൽസരം എന്നീപരിപരിപാടികൾ സംഘടിപ്പിച്ചു. ഇല, പച്ചക്കറി, പൂക്കൾ എന്നിവ ക്കൊണ്ട് കളം വരച്ചു വർണനീയമായ കാഴ്ച ഒരുക്കാൻ വിദ്യാർത്ഥികളും അധ്യാപകരും വാശിയോടെ മൽസരിച്ചു. വിവിധ കൂട്ട് കൊണ്ട് സമ്പന്നമായ ഓണ സദ്യ സ്വാദിഷ്ടവും നയന മനോഹരമായ കാഴ്ചയാണ് ഒരുക്കിയത്. ഓരോ ക്ളാസുകളിലും ഓരോ അതിഥികളെ പ്രത്യേകം ക്ഷണിക്കപ്പെട്ട് സദ്യ നൽകിയതും ശ്രദ്ധേയമായി.
ഉച്ചയ്ക്ക് ശേഷം അധ്യാപക ദിനവുമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. കളിച്ചും രസിച്ചും പഴയകാല വിദ്യാർത്ഥി ജീവിതത്തിലേക്ക് സഞ്ചരിച്ചു. വിദ്യാർത്ഥികളുടെ മുന്നിൽ പ്രായം മറന്ന്മൽസരങ്ങിൽ പങ്കെടുത്തപ്പോൾ കാണികളായ വിദ്യാർത്ഥികൾ ആവേശവും പ്രോൽസാഹനവും നൽകി. മ്യൂസിക്കൽ ചെയർ, ഡ്രസ്സ് ആൻഡ് റോപ്, സ്ളോ ബൈക്കിംഗ്, സുന്ദരിക്ക് പൊട്ട് ത...