Thursday, August 21

Tag: Madarsa

സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി, ഇനി അര മണിക്കൂർ വർധിക്കും
Other

സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി, ഇനി അര മണിക്കൂർ വർധിക്കും

തിരുവനന്തപുരം : സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്കൂൾ സമയം. മുസ്ലിം മത സംഘടനകൾ സമയം മാറ്റത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്രസ വിദ്യാഭ്യാസ ത്തെ ബാധിക്കും എന്നതായിരുന്നു പരാതി. സ്കൂൾ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വർദ്ധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി. "അക്കാദമി...
Crime

ആറാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: മമ്പുറത്തെ കച്ചവടക്കാരൻ അറസ്റ്റിൽ

തിരൂരങ്ങാടി : 11 വയസ്സുകാരിയെ ലൈംഗിക മായി അതിക്രമം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. മമ്പുറത്ത് കച്ചവടം ചെയ്യുന്ന മണ്ണാർക്കാട് സ്വദേശി യൂസുഫ് (52) ആണ് അറസ്റ്റിലായത്. ദീർഘകാലം മമ്പുറത്ത് മദ്റസാദ്ധ്യാപകനായിരുന്നു ഇയാൾ. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയാണ് കടയിൽ വെച്ച് ലൈംഗിക മായി ഉപദ്രവിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരാമറിഞ്ഞത്. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു....
error: Content is protected !!