Saturday, August 16

Tag: Madeena

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
Obituary

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു

തിരൂരങ്ങാടി: ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിന്റെ മകൻ അബൂബക്കർഹാജി (66) ആണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽഈ വർഷത്തെഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പംമദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.ഭാര്യ: ആയിഷമക്കൾ: ഫഹദ് (യു.എ.ഇ),ഷബാഹ് (അൽഐൻ ) ,ഷമിഹ്മരുമക്കൾ: സമീന (പൊന്മുണ്ടം),ഫഹ് മിദ (വാളക്കുളം),സുമയ്യ (കരിങ്കപ്പാറ),ജനാസ മദീനയിൽ ഖബറടക്കി....
Obituary

ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു

പരപ്പനങ്ങാടി: ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു.  പാലത്തിങ്ങൽ മുരിക്കൽ സ്വദേശി ചീരൻകുളങ്ങര സി.കെ. മുഹമ്മദ് കുട്ടി (72) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് വൈകുന്നേരം ഹറമിൽ അസർ നിസ്കാരം കഴിഞ്ഞു റൂമിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മുരിക്കൽ ബദരിയ്യഃ പള്ളി മുൻ പ്രസിഡന്റ് ആയിരുന്നു ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുഹമ്മദലി, ഖദിജ, അസ്മാബി, ജസിറ, സുഹൈല. മരുമക്കൾ: ഹസ്ന, റഷീദ്, നാസർ, കബീർ, അബ്ദുറഹ്മാൻ....
Gulf

ഹജ് കർമം നിർവഹിച്ചു മടങ്ങി വരവേ എയർ പോർട്ടിൽ മരിച്ചു

കൊണ്ടോട്ടി : ഹജ് തീർത്ഥാടകൻ മടക്ക യാത്രയ്ക്കിടെ മരിച്ചു. മദീനയിൽ നിന്നുഇന്ന് പുലർച്ചെ 3.15 ന്കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട്‌ താമരശ്ശേരി സ്വദേശി കാരാടി പീടികത്തൊടികയിൽമൊയ്തീൻ ഹാജി (78 ) ആണ് മരിച്ചത്. വിമാനത്തിൽ ബോധരഹിതനായി കണ്ടതിനെ തുടർന്ന് തീർത്ഥാടകനെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ഇയാൾ വീട്ടിലെത്തുന്നതും കാത്തിരിക്കെയാണ് മരണം വിവരം അറിയുന്നത്. ഖബറടക്കം വട്ടക്കുണ്ട് ജുമാ മസ്ജിദിൽ. മക്കൾ: അസീസ് പി ടി, മൈമൂന, റഷീദ് ഖത്തർ, റസീന, സാലി പി ടി, മരുമക്കൾ : സലാം അടിവാരം, ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ....
Obituary

ഭാര്യയ്‌ക്കൊപ്പം ഉംറക്കെത്തിയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു

മൂന്നിയൂർ: ഭാര്യയ്‌ക്കൊപ്പം ഉംറ തീര്ഥാടനത്തിന് പോയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു. ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈൻ (67) ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കാനായി ഭാര്യക്കൊപ്പം എത്തിയതായിരുന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം റൂമിലേക്ക് മടങ്ങി വന്നിരുന്നു. ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു എന്നു ഉംറ ഗ്രൂപ്പ് അമീർ പറഞ്ഞു. മയ്യിത്ത് മദീനയിൽ ഖബറടക്കും. ഭാര്യ: ആയിഷ. മക്കൾ: സുബൈർ , സജീന, സമീല, സലീന. മരുമക്കൾ : നസീർ, ആരിഫ്, സക്കീർ, റംല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe...
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന....
Accident, Gulf

മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി: മദീന സന്ദർശനം കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ജിദ്ധ റാബിഖിൽ ഒട്ടകത്തിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ എ ആർ നഗർ പുകയൂർ കുന്നത്ത് സ്വദേശി കൊളക്കാടൻ കുഞ്ഞീതു മുസ്ലിയാരുടെ മകൻ  അബ്ദുൽ റഊഫ് ​ (37) ആണ് മരിച്ചത്​.ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിൽ പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യ മാതാവ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ച റൗഫ് എട്ട് വർഷത്തോളമായി ശറഫിയയിലെ മൗലവി ജനറൽ സർവിസിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞീതു മുസ്‌ലിയാർ, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ. മക്കൾ, ഭാര്യ ജുബൈറിയ. ഫാത്തിമ ജുമാന, ഫാത്തിമ തൻസ, ഹംസ അസീം ....
Accident, Gulf

മദീന സന്ദർശിച്ചു മടങ്ങവേ വാഹനം ഒട്ടകത്തിൽ ഇടിച്ചു പാണ്ടിക്കാട് സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.ഒട്ടകത്തിലിടിച്ച കാർ മറിഞ്ഞ് പാണ്ടിക്കാട് തുവ്വൂർ റെയിൽവേസ്റ്റേഷനടുത്ത് സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) ആണ് മരിച്ചത്. മൃതദേഹം റാബഖ് ആശുപത്രി മോർച്ചറിയിലിൽ സൂക്ഷിക്കിയിരിക്കുകയാണ്. സാരമായി പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ, ഭാര്യാ മാതാവ്, എ.ആർ. നഗർ പുകയൂർ കുന്നത്ത് സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നീ മൂന്ന് പേരെ ജിദ്ദയിലെ ഒബ്ഹൂർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ളക്സിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ റാബഗ് ആശുപത്രിയിയിലും ചികിത്സ തേടി. മദീനയിൽനിന്നും ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതമാണ് ഇവർ മദീനയിലേക്ക് പോയത്. ജിദ്ദയിൽനിന്നുള്ള കുടുംബവും ജിസാനിൽ നിന്നുള്ള മറ്റൊരു കുടുംബവും ഒരുമിച്ചായിരുന്നു...
error: Content is protected !!