പോക്സോ കേസ്: പെരുമ്പടപ്പിൽ മൂന്ന് മദ്റസധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
എടപ്പാൾ: പോക്സോ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പീഡനത്തെക്കുറിച്ച് കുട്ടികൾ മൊഴി നൽകിയത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പൊലീസ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54), പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് (64), പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50), പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി (67) എ്ന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നുപേർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർത്ഥിയുടെ അയൽവാസിയുമാണ്. നാലുപേരെയുെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
...