Tuesday, January 20

Tag: Malabar rebellion

മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍
Local news, Malappuram

മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍

തിരൂരങ്ങാടി : 1921 ലെ മലബാര്‍ സമരത്തിന്റെ 104-ാം വാര്‍ഷികാചരണം നാളെ തിരൂരങ്ങാടിയില്‍ വച്ച് നടക്കും. തിരൂരങ്ങാടി ആലി മുസ്ലിയാര്‍ മെമ്മോറിയല് ഹിസ്‌റ്റോറിക്കല്‍ ഗ്യാലറി യംഗ് മെന്‍സ് ലൈബ്രറിയില്‍ വച്ച് ഞായറാഴ്ച വൈകീട്ട് 4 മണിയോടെയാണ് വാര്‍ഷികാചരണം നടക്കുക. സമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച സമര ഭടന്മാരുടെ പിന്‍ തുലമുറക്കാരെ ചടങ്ങില്‍ വച്ച് ആദരിക്കും. ഖിലാഫത്ത് സമരനായകന്‍ മോഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപാടിന്റെ മരുമകന്‍ എടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി, യംഗ് മെന്‍സ് ലൈബ്രറി പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടികെ അബ്ദുള്‍ റഷീദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് യംഗ് മെന്‍സ് ലൈബ്രറി സെക്രട്ടറി എംപി അബ്ദുള്‍ വഹാബ്, കണ്‍വീനര്‍ കെ മൊയ്തീന്‍ കോയ എന്നിവര്‍ അറിയിച്ചു....
Other

1921 മലബാർ കലാപം: PSMO കോളേജിൽ പുസ്തകങ്ങളുടെ എക്സിബിഷനും ചർച്ചയും നടത്തി.

തിരൂരങ്ങാടി : പിഎസ്എംഒ കോളേജിൽ 1921 മലബാർ കലാപത്തെ ആസ്പദമാക്കി എഴുതിയ പുസ്തകങ്ങളുടെ എക്സിബിഷനും ചർച്ചയും നടന്നു. പ്രിൻസിപ്പൽ ഡോ. കെ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് ലൈബ്രറിയും ചരിത്രഗവേഷക വിഭാഗവും ചേർന്ന് നടത്തിയ പരിപാടിയിൽ ഇസ്ലാമിക്‌ പബ്ലിഷിങ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ ടി ഹുസൈൻ മുഖ്യാതിഥിയായി. കോളേജ് ലൈബ്രറിയൻ സി എച് ഇബ്രാഹിം ഖലീൽ പരിപാടിയിൽ സ്വാഗതം പറഞ്ഞു. ചരിത്ര വിഭാഗം മേധാവി എം സെലീന ആധ്യക്ഷ്യം വഹിച്ചു. മുഹമ്മദ്‌ ഷെരീഫ്, മുഹമ്മദ് ഹസീബ്, ലിജ ഷാജി, നൗഷാദ് ചേങ്ങോടൻ, നാഫിസ് നവാസ്, നുഹ, ദിയ അംന, ജെന്ന, രാജേഷ് എന്നിവർ പരിപാടിയിൽ ആശയങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥി ആയിഷ നശ്രീൻ നന്ദി അറിയിച്ചു. വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC...
error: Content is protected !!