Tag: Malappuram district

കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ, മലപ്പുറത്ത് ജൂലായ് 2 ന് പി എസ് എം ഒ യിൽ
university

കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ, മലപ്പുറത്ത് ജൂലായ് 2 ന് പി എസ് എം ഒ യിൽ

കോഴിക്കോട്ട് കാലിക്കറ്റിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 896 പേർ കാലിക്കറ്റ് സര്‍വകലാശാല ബിരുദജേതാക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കൈമാറുന്നതിനായി കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ നടന്ന ചടങ്ങിൽ 896 വിദ്യാർഥികളാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നനൻ, ഡോ. ടി. മുഹമ്മദ് സലിം, എ.കെ. അനുരാജ്, പി. മധു, സെനറ്റംഗം ഡോ. മനോജ് മാത്യൂസ്, ദേവഗിരി കോളേജ് മാനേജർ ഫാ. ബിജു കെ. ഐസക്, പ്രിൻസിപ്പൽ ഡോ. ബോബി ജോസ് തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കായി ജൂലൈ രണ്ടിന്&nbsp...
Other

സില്‍വര്‍ലൈന്‍ പദ്ധതി: മലപ്പുറം ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാത. വള്ളിക്കുന്ന്, അരിയല്ലൂര്‍, നെടുവ, താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, പരിയാപുരം, തിരൂര്‍, തൃക്കണ്ടിയൂര്‍, തലക്കാട്, തിരുന്നാവായ, തവനൂര്‍, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളില്‍ സാമൂഹികാഘാത പഠനത്തിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ചുള്ള നടപടിക്രമങ...
error: Content is protected !!