Tag: Malayala manorama

മലയാള മനോരമ മാനേജ്‌മെന്റിനെതിരെ ഏജന്റുമാര്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി
Kerala

മലയാള മനോരമ മാനേജ്‌മെന്റിനെതിരെ ഏജന്റുമാര്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി

കോഴിക്കോട് : മലയാള മനോരമ മാനേജ്‌മെന്റിനെതിരെ ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധ നില്‍പ്പ് സമരം നടത്തി. പത്ര ഏജന്റുമാരുടെ സംഘടന വാര്‍ത്തകള്‍ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കോഴിക്കോട് മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസിന്റെ പ്രവേശന കവാടത്തിനടുത്താണ് പ്രതിഷേധ നില്‍പ്പ് സമരം സംഘടിപ്പിച്ചത്. സമരം സംസ്ഥാന ജനറല്‍ സിക്രട്ടറി ചേക്കു കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ അജീഷ് കൈവേലി, സെക്രട്ടറി സി.പി അബ്ദുല്‍ വഹാബ്, ജില്ലാ നേതാക്കളായ ബാബു മഞ്ചേരി, റജി നിലമ്പൂര്‍, ഫിറോസ് ഖാന്‍, ഖാലിദ് തിരൂരങ്ങാടി, ജയരാജന്‍ ബേപ്പൂര്‍, ബഷീര്‍ കൊടുവള്ളി, മോഹനന്‍ മുളിയങ്ങല്‍,ബാലന്‍ കുറ്റ്യാടി, ശിഹാബ് ചെമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news

പരപ്പനങ്ങാടി ഉപജില്ല വാർത്ത വായന മത്സരം: നജ, ഹിസാന വിജയികൾ

പരപ്പനങ്ങാടി ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായി വാർത്താ വായനാ മത്സരം നടത്തി. തിരുരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടത്തിയ മത്സരത്തിൽ ഇരുപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ടി. ഹിസാന. (ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടി) ഒന്നാം സ്ഥാനവും മുഫ്സില സൂഫിയ (തഅലീം ഐ ഒ എച്ച്എസ്എസ് പരപ്പനങ്ങാടി) രണ്ടാം സ്ഥാനവും ഫാത്തിമ നാജിയ (ജി.എച്ച്.എസ്.തൃക്കുളം) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻ്ററി വിഭാഗത്തിൽ എം.വി. നജ. (എസ് .എൻ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടി) ഒന്നാം സ്ഥാനവും പി.ഒ. ഇർഫാന (എച്ച് എസ് എസ് തിരുരങ്ങാടി) രണ്ടാം സ്ഥാനവും കെ.കെ.ഷഹന ജാസ്മി (ബി.ഇ.എം.എച്ച്.എസ്.എസ് പരപ്പനങ്ങാടി) മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് ഒ .എ ച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. https://youtu.be/YY4ExLUlpa4 സബ് ജില്ലാ കൺവീനർ പി.വി ഹുസ്സൈൻ, അധ്യാപകരായ ട...
error: Content is protected !!