കോഴിക്കോട് : മലയാള മനോരമ മാനേജ്‌മെന്റിനെതിരെ ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധ നില്‍പ്പ് സമരം നടത്തി. പത്ര ഏജന്റുമാരുടെ സംഘടന വാര്‍ത്തകള്‍ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. കോഴിക്കോട് മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസിന്റെ പ്രവേശന കവാടത്തിനടുത്താണ് പ്രതിഷേധ നില്‍പ്പ് സമരം സംഘടിപ്പിച്ചത്. സമരം സംസ്ഥാന ജനറല്‍ സിക്രട്ടറി ചേക്കു കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറര്‍ അജീഷ് കൈവേലി, സെക്രട്ടറി സി.പി അബ്ദുല്‍ വഹാബ്, ജില്ലാ നേതാക്കളായ ബാബു മഞ്ചേരി, റജി നിലമ്പൂര്‍, ഫിറോസ് ഖാന്‍, ഖാലിദ് തിരൂരങ്ങാടി, ജയരാജന്‍ ബേപ്പൂര്‍, ബഷീര്‍ കൊടുവള്ളി, മോഹനന്‍ മുളിയങ്ങല്‍,ബാലന്‍ കുറ്റ്യാടി, ശിഹാബ് ചെമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.