Tag: Mampuram thangal

എആര്‍ നഗര്‍ പഞ്ചായത്ത് കവാടത്തിന് മമ്പുറം തങ്ങളുടെ പേരിടണം ; കേരള മുസ്‌ലിം ജമാഅത്ത്
Local news

എആര്‍ നഗര്‍ പഞ്ചായത്ത് കവാടത്തിന് മമ്പുറം തങ്ങളുടെ പേരിടണം ; കേരള മുസ്‌ലിം ജമാഅത്ത്

തിരൂരങ്ങാടി : അബ്ദുര്‍ റഹ്മാന്‍ നഗര്‍ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന് ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് എ ആര്‍ നഗര്‍ സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (മലപ്പുറം) എന്നിവര്‍ക്ക് നിവേദനം നല്‍കി. സ്വാതന്ത്യസമര നായകനും കൊളോണിയന്‍ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് മമ്പുറം തങ്ങള്‍ ജാതിമത വ്യത്യാസമില്ലാത എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യനായ മമ്പുറം തങ്ങള്‍ എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നതെന്നും അതിനാല്‍ തന്നെ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന്ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്നും സര്‍ക്കിള്‍ കമ്മിറ്റി ആവശ്യ...
Local news

മമ്പുറം തങ്ങൾ മഹാനായ പരിഷ്‌കർത്താവ് : ഡോ. ഹുസൈൻ മടവൂർ

തിരൂരങ്ങാടി: മമ്പുറം സയ്യിദ് അലവി തങ്ങൾ മഹാനായ പരിഷ്‌കർത്താവും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ(കെ.എൻ.എം.)സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. മമ്പുറത്ത് പുതുതായി ആരംഭിച്ച സലഫി മസ്ജിദിൽ ആദ്യത്തെ ജുമുഅ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് മുസ്‌ലിംകളെ രംഗത്തിറക്കാൻ മമ്പുറം തങ്ങൾ ധാരാളമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ സയ്യദ് ഫസൽ തങ്ങളും പിതാവിന്റെ പാതയിൽ സമുദായ പരിഷ്‌ക്കരണം നടത്തിയ മഹാനായിരുന്നെന്നും ഹുസൈൻ മടവൂർ പറഞ്ഞു. മമ്പുറം സലഫി മസ്ജിദിന്റെ ഉദ്ഘാടനം കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി നിർവഹിച്ചു....
Other

ആത്മീയ സാമീപ്യം തേടി വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി. ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാട...
Other

മമ്പുറം തങ്ങളുടെ നവോത്ഥാന ചിന്തകള്‍ ജനകീയമാക്കണം: ചരിത്ര സെമിനാര്‍

തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍. 185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മമ...
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി, 19 ന് തുടക്കം

തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.19 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുന...
Other

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 19 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 185-ാമത് ആണ്ടുനേര്‍ച്ച 2023 ജൂലൈ 19 (ബുധന്‍) മുതല്‍ ജൂലൈ 26 (ബുധന്‍) കൂടിയ ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്  ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജന. സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സെക്രട്ടറിമാരായ ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ട്രഷറര്‍ കെ.എം സൈതലവി ഹാജി പുലിക്കോട്, മറ്റു കമ്മിറ്റി അംഗങ്ങള്‍  പങ്കെടുത്തു....
Malappuram

മുന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച ഇന്ന് സമാപിക്കും

തിരൂരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുന്നിയൂർ മുട്ടിച്ചിറ ആണ്ടുനേർച്ച ഇന്ന് സമാപിക്കും. രാവിലെ മുതൽ പത്തിരിയുമായി വിശ്വാസികൾ മഖാമിലേക്ക് എത്തിത്തുടങ്ങി. ജാതിമത ഭേദമന്യേ നൂറുകണക്കിന് വിശ്വാസികളാണ് മഖാമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും ബർകത്തിന് കിട്ടുന്ന പതിരിയുമായാണ് വിശ്വാസികൾ തിരിച്ചു പോകുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകും. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ, കാടേരി മുഹമ്മത് മുസ്ല്യാർ , അബൂ താഹിർ ഫൈസി, യു.ഷാഫി ഹാജി പ്രസംഗിക്കും....
Malappuram

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തി നിർഭരമായ തുടക്കം

തിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 187-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് അലവി ഹാജി, ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, , എറമ്പൻ സൈതലവി, പി.പി.മുഹമ്മത് മൻസൂർ ഫൈസി നേതൃത്വം നൽകി. മുന്നു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ നിർവ്വഹിച്ചു. എളവട്ടശ്ശേരി മുഹമ്മത് എന്ന വല്ലാവ അധ്യക്ഷത വഹിച്ചു.അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ, മുഖ്യ പ്രഭാഷണം നടത്തി. കെ.ബാവ ഫൈസി, പി.എം മൊയ്തീൻ കുട്ടി മുസ്ല്യാർ ,എം എ ഖാദർ, മുഹമ്മതലി മാസ്റ്റർ പുളിക്കൽ, സുലൈമാൻ ഫൈസി കൂമണ്ണ, മുജീബ് റഹ്മാൻ ലത്തീഫി, ഷഫീഖ് ബ...
Malappuram

മതമൈത്രിയുടെ നേര്‍കാഴ്ചയായി കൊടിഞ്ഞി പള്ളി ഖാസി സ്ഥാനാരോഹണ ചടങ്ങ്

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സഹോദര സമുദായ നേതാക്കളുടെ സാന്നിധ്യമുണ്ടായത്. മതമൈത്രിക്ക് പേര് കേട്ട കൊടിഞ്ഞി പള്ളിയിലെ ഖാസി സ്ഥാനാരോഹണ ചടങ്ങിലും പതിവ് തെറ്റിക്കാതെ സഹോദര സമുദായ അംഗങ്ങളുടെ സാന്നിധ്യം.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മഹല്ല് ഖാസിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇരട്ടകുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഭാസ്‌കരന്‍ പുല്ലാണിയും സജീവ സാന്നിധ്യമായത്. തങ്ങളെ പള്ളിയിലേക്ക് ആനയിക്കുന്ന ചടങ്ങിലും പിന്നീട് പള്ളിക്കുള്ളില്‍ തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുക്കുന്ന സദസ്സിലും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ താന്‍ ആദ്യമായി അനുമതി നല്‍കിയത് കൊടിഞ്ഞി പള്ളി പുനര്‍നിര്‍മ...
Other

കൊടിഞ്ഞി പള്ളിയിലെ മസ്ലഹത്ത് മജ്‌ലിസ് ഉദ്ഘാടനവും ഖാസി സ്ഥാനാരോഹണവും ബുധനാഴ്ച നടക്കും.

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പായി നടക്കുന്ന മസ്ലഹത്തിന് നിർമ്മിച്ച പുതിയ ആസ്ഥാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പ് ഇരു കക്ഷികളെയും വിളിച്ച് ചര്‍ച്ചയും പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളും വാദവും നടത്താറുണ്ട്. തുടര്‍ന്ന് അവസാനഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടക്കുക. മുസ്ലിം വിശ്വാസികള്‍ ഖുര്‍ആന്‍ പിടിച്ച് മിഹ്‌റാബിന് അഭിമുഖമായി നിന്നും അമുസ്ലിംകള്‍ മിഹ്‌റാബിന് നേരേ നിന്നുമാണ് സത്യം ചെയ്യുക. സത്യം ചെയ്യലിന് മുന്‍പ് നടക്കുന്ന ചടങ്ങുകള്‍ നടത്താനും യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുമാണ് മസ്ലഹത്ത് മജ്‌ലിസ് നിര്‍മിച്ചിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം സയ്യിദലവി തങ്ങള്‍ നിര്‍മിച്ചതാണ് പള്ളി. തങ്ങള്‍ ആരംഭിച്ചതാണ് പള്ളി...
Other

കൊടിഞ്ഞിപള്ളി ശിലാസ്ഥാപന നേര്‍ച്ച സമാപിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയുടെ ശിലാസ്ഥാപന നേര്‍ച്ച വിപുലമായി നടന്നു. എന്നാല്‍ ഇന്നലെ നടന്ന നേര്‍ച്ചക്ക് ആയിരങ്ങളാണ് എത്തിയത്. മമ്പുറം തങ്ങള്‍ രണ്ട് നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പള്ളിയില്‍ തങ്ങളുടെ കാലം മുതലെ നേര്‍ച്ച നടത്തി വരുന്നുണ്ട്.കൊടിഞ്ഞി പള്ളിയിലെ ഓരോ ചടങ്ങുകളും മതമൈത്രിയുടെ അടയാളങ്ങളാണ്. സത്യം ചെയ്യല്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ കൊടിഞ്ഞി പള്ളി നേര്‍ച്ചയുടെ അന്നദാന വിതരണോദാഘാടനം പള്ളി കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി, സെക്രട്ടറി പത്തൂർ കുഞ്ഞോൻ ഹാജി എന്നിവർ നിർവഹിച്ചു. ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ ഓലപ്പീടിക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഫ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി.മൗലീദ് പാരായണത്തിന് ഖത്തീബ് അലി അക്ബര്‍ ഇംദാദി, മുദരിസ് അബ്ദുല്‍ അസീസ് ഫൈസി, സലീം അന്‍വരി മണ്ണാര്‍ക്കാട്, ചാലില്‍ നൗഫല്‍ ഫൈസി, അതീഖ് റഹ്മാന്‍ ഫൈസി, ഷാഹ...
Malappuram

മമ്പുറം ആണ്ട് നേർച്ച ഇന്ന് സമാപിക്കും; അന്നദാനം തുടങ്ങി

തിരൂരങ്ങാടി : 184 -ാം മമ്പുറം ആണ്ടുനേർച്ച ഇന്ന് സമാപിക്കും. പ്രധാന ചടങ്ങായ അന്നദാനം ഇന്ന് രാവിലെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം പേർക്ക് നെയ്ച്ചോർ പാക്കറ്റ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഖത്മുൽ ഖുർആൻ സദസ്സോടെ നേർച്ചയ്ക്ക് കൊടിയിറങ്ങും ഇന്നലെ അനുസ്മരണ സനദ് ദാന പ്രാർഥനാ സംഗമം സമസ്ത ജന: സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മമ്പുറം തങ്ങൾ അനുസ്മരണ പ്രഭാഷണം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. പ്രാർഥനാ സം...
Local news

മമ്പുറം സ്വലാത്ത് സദസ്സ് ഇന്ന്, നേര്‍ച്ച 6 ന് സമാപിക്കും

തിരൂരങ്ങാടി:  184-ാം  മമ്പുറം  ആണ്ടുനേര്‍ച്ചയുടെ അഞ്ചാം ദിനമായ ഇന്ന് സ്വലാത്ത് സദസ്സ് നടക്കും. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ തന്റെ മാതുലന്‍ സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ വിയോഗാനന്തരം ആരംഭിച്ച സ്വലാത്ത് രണ്ട് നൂറ്റാണ്ടായി പതിവായി തുടര്‍ന്ന് വരുന്നു. വ്യാഴാഴ്ച സ്വലാത്ത് സദസ്സിന്റെ പുണ്യം തേടി വിവിധ ദിക്കുകളില്‍ നിന്ന് നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ഇന്നലെ നടന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷനായി. ഖലീല്‍ ഹുദവി തളങ്കര മുഖ്യപ്രഭാഷണം നടത്തി.ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി യു.ജി വിദ്യാര്‍ഥി സംഘടന അല്‍ ഹുദാ സ്റ്റുഡന്‍സ് അസോസിയേഷന്‍ പുറത്തിറക്കിയ സപ്ലിമെന്റ് റാജിഹലി തങ്ങള്‍ എ.വി ശംസുദ്ദീ...
Other

മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 184-ാമത് ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി.മഖാമിൽ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.മലബാറിൽ മത സൗഹാർദ്ദ പാരമ്പര്യം സൃഷ്ടിച്ചെടുക്കുന്നതിൽ നിർണായക സ്വാധീനമായി വർത്തിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങൾ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.സയ്യിദ് ഹാശിം തങ്ങൾഎ.പി കോയക്കുട്ടി തങ്ങൾ,കെ.എം സൈതലവി ഹാജി കോട്ടക്കൽ,യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി,സി. യൂസുഫ് ഫൈസി മേൽമുറി, ഹസ്സൻകുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂർ,സ...
Malappuram

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മമ്പുറം മഖാം സന്ദർശിച്ചു

തിരൂരങ്ങാടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തി. നാളെ മുതല്‍ തുടങ്ങുന്ന 184-ാമത് ആണ്ടുനേര്‍ച്ചയുടെ മുന്നോടിയായിട്ടാണ് വി.ഡി സതീശന്‍ മഖാമില്‍ തീര്‍ത്ഥാടനത്തിനെത്തിയത്. പുതിയ മത രാഷ്ട്രീയ സാഹചര്യത്തില്‍ മമ്പുറം തങ്ങളുടെ ഓര്‍മകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിത സന്ദേശം പുതിയ തലമുറക്ക് കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഖാം തീര്‍ത്ഥാടനത്തിനു ശേഷം മഖാം കമ്മിറ്റി പ്രതിനിധികളുമായും മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിച്ചു. മഖാം മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി ഹാരാര്‍പ്പണം നടത്തി. മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാദിക്കുന്ന സമഗ്ര കൃതി കൈമാറുകയും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയ്. പി.എ സലീം. നൗഷാദ് അലി, ലിയാഖത്ത് അലി, യു.എ റസാഖ്, എ.ടി...
Other

മമ്പുറം ആണ്ട് നേർച്ച 30 ന് തുടങ്ങും, അന്നദാനം 6 ന്

തിരൂരങ്ങാടി: മലബാറിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ച് 30 ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.30 ന് ശനിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 184-ാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മഖാമില്‍ പ്രത്യേക മൗലിദ് പാരായണ സദസ്സും നടക്കും.31-ന് ഞായറാഴ്ച രാത്രി മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹയ...
Other

മമ്പുറം ആണ്ടുനേര്‍ച്ച ജൂലൈ 30 മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാമത് ആണ്ടുനേര്‍ച്ച 2022 ജൂലൈ 30 (ശനി) മുതല്‍ ആഗസ്റ്റ് 6 (ശനി) കൂടിയ ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ്  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ജന. സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈതലവി ഹാജി പുലിക്കോട് മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു....
Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേർച്ചക്ക് തുടക്കമായി

തിരുരങ്ങാടി : നാലു ദിവസം നീണ്ടു നിൽക്കുന്ന ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടു നേർച്ചക്ക് സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കമായി. ശുഹദാക്കളുടെ മഖ്ബറയിൽ നടന്ന ഭക്തി നിർഭരമായ പ്രാർത്ഥനക്ക് മുദർയ്യിസ് ഇബ്രാഹീം ബാഖവി എടപ്പാൾ നേതൃത്വം നൽകി.മഹല്ല് പ്രസിഡണ്ട് പുക്കാടൻ മുസ്തഫ പതാക കൈമാറിയതോടെയാണ് നേർച്ചക്ക് തുടക്കമായത്. ബിട്ടീഷുകാർക്കെതിരെയും വിശ്വാസാചാരങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടിയവരാണ് മുട്ടിച്ചിറ ശുഹദാക്കൾ . 1841 ലാണ് മുട്ടിച്ചിറ കലാപം നടന്നത്. മമ്പുറം തങ്ങളുടെ പിന്തുണയും സഹായവും ഈപോരാട്ടത്തിനുണ്ടായിരുന്നു. ഈ സമരത്തിൽ മരണപ്പെട്ടവരുടെ സ്മരണ നിലനിർത്തുന്നതിനാണ് മുട്ടിച്ചിറ മഹല്ല് പരിപാലന കമ്മറ്റിയുടെ കീഴിലാണ് വർഷംതോറും ശവ്വാൽ ഏഴിന് നേർച്ച നടത്തിവരുന്നത്. മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി കൈതകത്ത് അലവി ഹാജി, ട്രഷറർ ഹനീഫ ആചാട്ടിൽ, സെക്രട്ടറിമാരായഹനീഫ മൂന്...
error: Content is protected !!