Thursday, September 18

Tag: Manikandan

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
Obituary

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : കോഴിക്കളിയാട്ടത്തിനിടെ പൊയ് കുതിര സംഘത്തോടൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ കാടപ്പടി ഇല്ലത്ത്മാട് കെ കെ പടി സ്വദേശി കോഴിക്കനി വീട്ടിൽ കുഞ്ഞിക്കാരി മകൻ മണികണ്ഠൻ (39) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ന് മുന്നിയൂർ മുട്ടിച്ചിറയിൽ വെച്ചാണ് സംഭവം. പെരുവള്ളൂർ പൗര സമിതിയുടെ പൊയ് കുതിര സംഘത്തോടൊപ്പം വന്നതായിരുന്നു. വാഹന ത്തിൽ തലപ്പാറ വലിയ പറമ്പിൽ എത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷമാണ് കാവിലേക്ക് പുറപ്പെട്ടത്. മുട്ടിച്ചിറയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ, ശ്രീ ജിഷ. മക്കൾ: കീർത്തന, കൗശിക്....
error: Content is protected !!