Tag: Masjid

ആരാധനാലയ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണം: എസ്.എം.എഫ്.
Other

ആരാധനാലയ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണം: എസ്.എം.എഫ്.

ആരാധനാലയങ്ങളുടെ നിർമാണ -പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനുള്ള ചുമതല ജില്ലാ കലക്ടർമാരിൽ നിന്ന് മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന  സർക്കാർ തീരുമാനം കോടതി റദ്ദാക്കിയതോടെ രൂപപ്പെട്ട അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. ആരാണ് അനുമതി നൽകേണ്ടത് എന്ന വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇത് നീക്കാൻ സർക്കാർ മുൻകയ്യെടുക്കണം. ഗവൺമെൻ്റ് ചെലവിൽ ലിബറൽ ആശയങ്ങളും മതനിരാസ ചിന്തകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനെതിരെ മഹല്ലുകൾ ജാഗ്രത പാലിക്കണം. പ്രീമാരിറ്റൽ കോഴ്സ്, പാരൻ്റിങ് കോഴ്സ്, സ്വദേശി ദർസ്, കമ്മ്യൂണിറ്റി സെൻ്റർ, സിമാപ് തുടങ്ങിയ പദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തും. വിവാഹവുമായി ബന്ധപ്പെട്ട അനാച...
Kerala

രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും ബാധകം

രാത്രി പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം തിരുവനന്തപുരം: ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകം. ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. ദേവാലയങ്ങള്‍ ഉള്‍പ്പെടെ പൊതുയിടങ്ങളിലും മറ്റും നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജ...
Other

പള്ളിക്കാടുകളും ശ്മശാനങ്ങളും ജൈവ വൈവിധ്യ ഉദ്യാനങ്ങളാക്കാൻ പദ്ധതിയുമായി സിപിഎം

ചുടലപ്പറമ്പുകൾ, പള്ളിക്കാടുകൾ, ശ്‌മശാനങ്ങൾ വെറുതെ കാട് പിടിച്ചു കിടക്കേണ്ടതല്ല, ജൈവ വൈവിധ്യഉദ്യാനങ്ങൾ ആക്കി മാറ്റി ആകർഷകമാക്കാനുള്ള പദ്ധതിയുമായി സിപിഎം. ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കുന്ന ‘ശാന്തി കവാടം’ പദ്ധതിയാണ് സിപിഎം നടപ്പാക്കാൻ പോകുന്നത്. കാടുമൂടിക്കിടക്കേണ്ട അനാഥ ഇടങ്ങളല്ല, നമ്മുടെയെല്ലാം മരണമില്ലാത്ത ഓർമകളുടെ പൂങ്കാവനങ്ങളാണ് അവയെന്ന തിരിച്ചറിവാണ് പദ്ധതി നടപ്പാക്കുന്നതിനു പ്രേരിപ്പിച്ചതെന്ന് സി.പി.എം. പൊന്നാനി ഏരിയാസെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ പറഞ്ഞു. നവംബർ 27, 28 തീയതികളിൽ നടക്കുന്ന സി.പി.എം. പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് ശാന്തികവാടം പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി ഏരിയാ കമ്മിറ്റിക്കുകീഴിലെ പൊന്നാനി സൗത്ത്, പൊന്നാനി നഗരം, പൊന്നാനി, ചെറുവായിക്കര, ഈഴുവത്തിരുത്തി, കാഞ്ഞിരമുക്ക്, മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ ലോക്കൽ കമ്മിറ്റികൾക്കുകീഴിൽ പദ്ധതി നടപ...
error: Content is protected !!