സോഷ്യല്‍ മീഡിയ വഴി വിവാഹപ്പരസ്യം നല്‍കി തട്ടിപ്പ്: എങ്ങനെയെന്നറിയേണ്ടേ?
ഓണ്‍ലൈന്‍ ഏജന്റ് എന്ന വ്യാജേനെ വിവാഹിതരാകാന്‍ താല്‍പര്യമുള്ളവരെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ കുറിച്ച് ജാഗ്രത പാലിക്കുക. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പെണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിക്കുകയും കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ ഫീസ് ഇനത്തില്‍ കാശ് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഇവരുടെ രീതി.
വിശ്വാസ്യത ഉറപ്പുവരുത്താന്‍ കോണ്‍ഫറന്‍സ് കോള്‍ വഴി പെണ്‍കുട്ടിയുമായി സംസാരിപ്പിക്കുകയും ചെയ്യുന്നു. വിവാഹത്തിന് സമ്മതമെന്നു കുട്ടി അറിയിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടേതെന്ന് പറഞ്ഞ് ഒരു വ്യാജ നമ്പര്‍ കൊടുക്കുകയും ചെയ്യുന്നു. വിവാഹിതരാകാന്‍ പോകുന്ന താല്‍പര്യത്തില്‍ കുറച്ചുനാള്‍ ഈ നമ്പറില്‍ നിന്നും പെണ്‍കുട്ടി സംസാരിക്കുന്നു. ഇതിനിടയില്‍ ഫീസിനത്തില്‍ തുക മുഴുവന്‍ ഇവര്‍ ശേഖരിച്ച ശേഷം പതിയെ ഡീലില്‍ നിന്ന് ഒ...