Tag: Matrimonial site cheating

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ
Crime

മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗക്കേസിൽ തീഹാർ ജയിലിൽ കഴിഞ്ഞ പ്രതി പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിൽ വ്യാപക തട്ടിപ്പുകൾക്ക് തുടക്കമിട്ടത്. പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം എന്നീ വിവരങ്ങളുള്ള മാട്രിമോണിയൽ പ്രൊഫൈൽ കണ്ട് നിരവധി പെണ്‍കുട്ടികളാണ് മുഹമ്മദ് ഫസലിന്റെ ചതിക്കുഴിയിൽ വീണത്. പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുക്കും. പിന്നെ പീഡനവും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് മുഹമ്മദ് ഫസലിനെ സൈബര്‍ പൊലീസ് പാലരിവട്ടത്തെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. അമൽ കൃഷ്ണൻ എന്ന പേരിൽ ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയതായും പൊലീസ് കണ്ട...
Crime

മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ തട്ടിപ്പ്‌: സ്വർണവും പണവും തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ

രണ്ടുപേരിൽനിന്ന് തട്ടിയത് 38 പവനും 11 ലക്ഷം രൂപയും; പത്തോളം യുവതികൾ തട്ടിപ്പ് ഇരയായതായി സൂചന ഓൺലൈൻ മാട്രിമോണി വെബ്സൈറ്റുകളിൽ ആദി എന്ന തെറ്റായ പേരും വിവരങ്ങളും രജിസ്റ്റർ ചെയ്ത് സ്ത്രീകളുമായി അടുപ്പത്തിലാവുകയും തുടർന്ന് പ്രണയം നടിച്ച് പണവും സ്വർണവും വാങ്ങി മുങ്ങിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു (40)വിനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റുചെയ്തത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരേ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്. വിവാഹാലോചനയുമായി വന്നു യുവതികളുമായും അവരുടെ വീട്ടുകാരുമായും വിശ്വാസം സ്ഥാപിക്കുക, തുടർന്ന് പ്രണയത്തിൽ ആവുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി . 2014 മുതൽ സമാന തട്ടിപ്പ് ആവർത്തിച്ചുവരുന്ന യുവാവ് ഒരേ സമയം തന്നെ ഒന്നിലധികം യുവതികളുമായി പ്രണയബന്ധം സ്ഥാപിക്കുകയും അവരുടേതന്നെ ബാങ്കിംഗ് ...
error: Content is protected !!