Tag: Maulana Abul Kalam Azad

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി ; എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
Education, Information

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി ; എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടി നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍സിഇആര്‍ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഖുതബ് മിനാരത്തിന്റെ ഉയരങ്ങളില്‍ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദു-മുസ്ലിം ഐക്യം തകര്‍ന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാല്‍, ആ സ്വാതന്ത്ര്യം ഞാന്‍ വേണ്ട എന്ന് വെയ്ക്കും.' - സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരപോരാളികളെയും ത്രസിപ്പിച്ച ഈ വാക്കുകള്‍ മൗലാനാ അബുള്‍ കലാം ആസാദിന്റേതാണെന്നും അദ്ദേഹത്തെ പാഠപുസ്തക...
error: Content is protected !!