Tag: Mavoor

കൂളിമാട്-കളൻതോട് റോഡിൽ മണ്ണിടിച്ചില്‍ രൂക്ഷം : ആശങ്കയോടെ യാത്രക്കാർ
Kerala

കൂളിമാട്-കളൻതോട് റോഡിൽ മണ്ണിടിച്ചില്‍ രൂക്ഷം : ആശങ്കയോടെ യാത്രക്കാർ

മാവൂർ : യാത്രക്കാർക്ക് ഭീഷണിയായി നായർകുഴി കരിയാത്തൻ കുന്നിൽ നിന്ന് മണ്ണിടിച്ചിൽ. കൂളിമാട്-കളൻതോട് റോഡിൽ നായർക്കുഴി ഭാഗത്ത് റോഡിലെ കൊടും വളവിലാണ് മണ്ണുവീഴ്ച്ച. കഴിഞ്ഞ വർഷം മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണ് ഈ റൂട്ടിലെ ഗതാഗതം നിലച്ചിരുന്നു. ഇത്തവണ മഴ പെയ്ത് തുടങ്ങിയതോടെ മണ്ണിടിച്ചിൽ രൂക്ഷമാണ്. റോഡരികിൽ ഓടയും നടപ്പാതയും നിർമ്മിച്ചിട്ടില്ല. അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്നിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനു സ്ഥലം നൽകാൻ തയ്യാറാണെന്ന് കാണിച്ച് പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി അധികൃതർക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലന്നും നാട്ടുകാർ പറഞ്ഞു. നായർകുഴി ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഹോമിയോ ഡിസ്‌പെൻസറി, അങ്കണവാടി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികളടക്കം ഒട്ടേറെ പേർ ഇതുവഴി കാൽനടയാത്ര ചെയ്യുന്നത് ...
Accident

മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ ബസ് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. അപകടത്തിൽപെട്ട ഇലക്ട്രിക് സ്കൂട്ടർ പൂർണമായും തകർന്നു....
Accident

ഫുട്‌ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

പെരുവള്ളൂർ : ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രി ആണ് ദാരുണമായ അപകടം ഉണ്ടായത്. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. TDRF വളണ്ടീയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി....
error: Content is protected !!