Tag: Meelad nabi

ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ നബിദിനാഘോഷത്തിനെത്തി ; സ്‌നേഹത്തില്‍ പൊതിഞ്ഞ് സഹപാഠികള്‍
Local news, Other

ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ നബിദിനാഘോഷത്തിനെത്തി ; സ്‌നേഹത്തില്‍ പൊതിഞ്ഞ് സഹപാഠികള്‍

തിരൂരങ്ങാടി : ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ (10) മദ്രസയില്‍ നബിദിനാഘോഷത്തിനെത്തി. മൂന്ന് മാസം മുമ്പ് കക്കാട് തങ്ങള്‍ പടിയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഫാത്തിമ ലാമിയ. വീല്‍ ചെയറില്‍ ഇരുന്ന് വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലമിയ മദ്രസയിലേക്ക് വരുമ്പോഴായിരുന്നു ക്രെയിന്‍ തട്ടിയത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ രണ്ട് മാസത്തിലേറെ ചികിത്സയിലായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഇന്ന് വാക്കിംഗ് സ്റ്റിക്കില്‍ നടക്കാന്‍ ഫാത്തിമ ലമിയക്ക് കഴിഞ്ഞിരിക്കുന്നു. വീല്‍ ചെയറില്‍ ഇരുന്ന് കക്കാട് മദ്രസയില്‍ വിവിധ മത്സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. ഇടവേളക്ക് ശേഷം കൂട്ടുകാരെയും ...
Other

സംസ്ഥാനത്ത് നബിദിന പൊതു അവധിയിൽ മാറ്റം

തിരുവനന്തപുരം : സെപ്റ്റംബർ 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്തയും കാന്തപുരം എ പി അബൂബക്കർ മുസല്യാർ ഉൾപ്പടെയുള്ളവരും മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിമും മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നേരത്തെ സെപ്റ്റംബര്‍ 27നാണ് നബിദിനം അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് ആയിരിക്കുമെന്ന് വ്യക്തമായതോടെയാണ് അവധി മാറ്റണമെന്ന ആവശ്യം ഉയർന്നുവന്നത്. കേരള മുസ്ലീം ജമാഅത്ത് കൌൺസിലും സെപ്റ്റംബർ 28ന് അവധി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദൃശ്യമായത് പ്രകാരം സംസ്ഥാനത്ത് നബിദിനം സെപ്റ്റംബർ 28ന് ആചരിക്കാൻ ഖാസിമാരും മതപണ്ഡിതരും നേരത്തെ...
Other

കോറ്റത്ത് ദാറുൽ ഇസ്ലാം മദ്‌റസയിൽ നബിദിനാഘോഷം വർണാഭമായി

കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ ഹുബ്ബ് റസൂൽ പ്രഭാഷണം നബിദിനാഘോഷവും നടന്നു.ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് നടന്ന പ്രഭാഷണം കോറ്റത്തങ്ങാടി ജുമാഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് നവാസ് ദാരിമി ഉദ്ഘാടനം ചെയ്തു. മദ്രസ ജനറൽ സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ്ഹാജി സ്വാഗതവും പ്രസിഡന്റ് ഇ. സി. കുഞ്ഞിമരക്കാർ അധ്യക്ഷതവഹിച്ചു.ഉസ്താദ് സലാഹുദ്ദീൻ ഫൈസി വെന്നിയൂർ ഹുബ്ബ് റസൂൽ പ്രഭാഷണം നടത്തി. പനക്കൽ മുജീബ് ഹാജി നന്ദി പറഞ്ഞു.ഞായറാഴ്ച രാവിലെ 7 മണിക്ക് മദ്രസ പ്രസിഡണ്ട് ഇ. സി. കുഞ്ഞിമരക്കാർ ഹാജി പതാക ഉയർത്തി. തുടർന്ന് ഘോഷയാത്രയും മൗലീദ് പാരായണവും അന്നദാനവും നടന്നു. ഘോഷയാത്രയിൽ രക്ഷിതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ലഭിച്ചു. മിഠായി, മധുര പാനീയം, ബിസ്കറ്റ്, ലൈവ് ജ്യൂസ് എന്നിവ നൽകി സ്വീകരിച്ചു. https://youtu.be/oujuCwO9VxY വീഡിയോ വാർത്തകൾ വാട്‌സ്ആപ്...
Other

നബിദിന റാലിക്ക് മുടങ്ങാതെ സ്വീകരണവുമായി രാജൻ

നന്നമ്പ്ര : പതിവ് തെറ്റിക്കാതെ ഈ വർഷവും നബിദിന റാലിക്ക് മധുരപാനീയവുമായി രാജനും കുടുംബവും. ചെറുമുക്കിലെ മുള മുക്കിൽ രാജനാണ് 12-ാം വർഷ വും നബിദിന റാലിക്ക് മധുരം നൽകിയത്. തെങ്ങുകയറ്റ തൊഴിലാളിയും കർഷകനുമായ രാജൻ, ചെറുമുക്ക് വെസ്റ്റിലെ ഇരുവിഭാഗം സുന്നി മദ്രസകളിലെ നബിദിന റാലികൾക്കും സ്വീകരണം നൽകാറുണ്ട്. ഇത് ഇത്തവണയും ആവർത്തിച്ചു.ബി https://youtu.be/4zYthbuXwsA വീഡിയോ കഴിഞ്ഞ ദിവസം നടന്ന മമ്പഉൽ മദ്രസയിലെ നബിദിന റാലിക്ക് മധുര പാനീയം നൽകി സ്വീകരണം നൽകി. ...
Accident

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. യുപിയിലെ ബഹ്റൈച്ച് ജില്ലയിലെ മസുപൂർ ​ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പുലർ‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് നി​ഗമനമെന്ന് പൊലീസ് പറയുന്നു. ഭ​ഗ്ദവ ​സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അഷ്റഫ് അലി (30), സുഫിയാൻ (12), മുഹമ്മദ് ഇൽയാസ് (16), തബ്‌രീസ്‌ (17), അറഫാത്ത് (10), ഇദ്‌രീസ് (12) എന്നിവരാണ് മരിച്ചത്. മുറാദ് ഖാൻ (18), ചാന്ദ് ബാബു (18) എന്നിവർക്കാണ് പരിക്കേറ്റത്. ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ​ശനിയാഴ്ച രാത്രി തുടങ്ങിയ നബിദിനാഘോഷ പരിപാടികൾ ‍‍ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ശേഷം യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി...
Other

സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് പിന്തുണയുമായി നബിദിന സന്ദേശ റാലി ശ്രദ്ധേയമായി

കൗതുകമുണർത്തുന്ന വൈവിധ്യങ്ങളുമായി വെന്നിയൂരിൽ വേറിട്ട മീലാദാഘോഷം വെന്നിയൂർ- സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാപയിനിന് പിന്തുണ പ്രഖ്യാപിച്ച് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ സംഘടിപ്പിച്ച നബിദിന സ്‌നേഹറാലി പുതുമയുള്ള ബോധവൽകരണരീതി കൊണ്ട് ശ്രദ്ധേയമായി. ലഹരിവിരുദ്ധ സന്ദേശങ്ങൾക്കൊപ്പം കാഴ്ചക്കാർക്ക് മധുരമിഠായികൾ വിതരണമുൾപ്പെടെ ലക്ഷ്യമിട്ട് സംവിധാനിച്ച മിഠായി വണ്ടി് മീലാദ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE പൊതുജനങ്ങൾക്കും കാഴ്ചക്കാർക്കും ലഹരിക്കെതിരെ നന്മയുടെ പ്രതീകാത്ക മിഠായി വിതരണം ചെയ്താണ് മിഠായി വണ്ടി കാഴ്ചക്കാരുടെ കയ്യടി നേടിയത്. ബോധവൽകരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണവും നടന്നു. കൂടാതെ, പ്രത്യേക വേഷധാരികളായ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. സാധാരഗ...
error: Content is protected !!