Tag: Meelad quiz

എസ് എസ് എഫ് മുത്ത് നബി മെഗാ ക്വിസ് സമാപിച്ചു
Other

എസ് എസ് എഫ് മുത്ത് നബി മെഗാ ക്വിസ് സമാപിച്ചു

തിരൂരങ്ങാടി: തിരുനബി(സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന തലക്കെട്ടിൽ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മുത്ത് നബി (സ്വ)മെഗാ ക്വിസ് ജില്ലാമത്സരം സമാപിച്ചു. കുണ്ടൂർ ഡി ടി ജി ഇംഗ്ലീഷ്മീഡിയം സ്കൂളിൽ നടന്ന പരിപാടി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് കെ സ്വാദിഖ് അലി ബുഖാരി അധ്യക്ഷത വഹിച്ചു. മഴവിൽ ക്ലബ് (യു പി, എച്ച് എസ്) ഹൈസെൽ യൂണിറ്റ്, കാമ്പസ് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. യൂണിറ്റ് മത്സരങ്ങൾക്ക് ശേഷം സ്ക്രീനിംഗ് കഴിഞ്ഞാണ് മത്സരാർത്ഥികൾ ജില്ലയിലെത്തുന്നത്. അബ്ദുഷുക്കൂർ അസ്ഹരി, എൻ അബ്ദുല്ലസഖാഫി, അബ്ദുസലാം എന്നിവർ ക്വിസിന് നേതൃത്വം നൽകും. മഴവിൽ ക്ലബ് ഹൈ സ്കൂൾ വിഭാഗത്തിൽ ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം സ്ക്കൂൾ, നിബ്രാസ് സെക്കണ്ടറി സ്ക്കൂൾ ആദ്യ രണ്ടു സ്ഥാനം നേടി. ഹയർസെക്കൻഡറ...
error: Content is protected !!