Tag: Mihraj confrence

ദാറുല്‍ഹുദാ മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന്
Malappuram

ദാറുല്‍ഹുദാ മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ റജബ് 27 മിഅ്‌റാജ് രാവിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തി വരാറുള്ള   മിഅ്റാജ് കോണ്‍ഫ്രന്‍സ് ദിക്റ്-ദുആ സംഗമം ഇന്ന് രാത്രി ഏഴ് മണിക്ക് വാഴ്സിറ്റി കാമ്പസില്‍ വെച്ച് നടക്കും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.  ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം നിര്‍വഹിക്കും. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്‌റാജ് സന്ദേശഭാഷണം നടത്തും. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്റ്-ദുആ സദസ്സിന്  ആമുഖഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍  സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും....
Local news, Other

ദാറുല്‍ഹുദാ ബിരുദദാന- മിഅ്‌റാജ് സമ്മേളനത്തിന് നാളെ തുടക്കം

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 27 ന് ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പിജി പഠനവും പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങ...
error: Content is protected !!