പുത്തൂർ പള്ളിക്കലിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു, നാട് ആശങ്കയിൽ
പുത്തൂർ പള്ളിക്കലില്‍ കറവ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിൽ നാട്. ഈ പശുവിന്റെ പാൽ കുടിച്ചവർ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നാവുമെന്ന് ആരോഗ്യവകുപ്പ്. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പുത്തൂർ പള്ളിക്കൽ താമസക്കാരനായ ദേവതിയാൽ നെച്ചിത്തടത്തിൽ അബ്ദുളളയുടെ കറവ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു . രണ്ടാഴ്ച മുമ്പ് വാങ്ങിയ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഞായറാഴ്ച രാത്രി മുതൽ പശു അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും വായിൽ നിന്ന് നുരയും പതയും വന്നുതുടങ്ങിയും ചെയ്തതോടെ വീട്ടുകാരിൽ ആശങ്ക ഉളവാക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ പള്ളിക്കൽ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരമറിക്കുകയും പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം പശുവിന്‍റെ കുട്ടിക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധയ്ക്കുളള പ്രതിരോധ മരുന്ന് നൽകി തുടങ്...