Tag: Minister Ahmed Devarkovil

വെറും വാക്കുകളല്ല, ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ
Local news, Other

വെറും വാക്കുകളല്ല, ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ

മലപ്പുറം: വെറും വാക്കുകളല്ല, വികസനത്തിന്റെ ചരിത്രനേട്ടങ്ങളാണ് സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ളതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ പാത തുടങ്ങിയ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 25% ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിൽ ദേശീയ പാത 66 പദ്ധതിക്ക് പുതുജീവൻ വെച്ചത്. വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർഥ്യമായതോടെ വിപുലമായ രീതിയിൽ കണ്ടെയ്നറുകൾ എത്തിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞത്. ഈ രീതിയിലുള്ള ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ...
Local news, Other

മ്യൂസിയങ്ങളുടെ സംരക്ഷണത്തിനും പരിപാലത്തിനും മ്യൂസിയം മാനേജ്മെന്റ് കമ്മറ്റികള്‍ രൂപീകരിക്കും ; മന്ത്രി അഹമദ് ദേവര്‍കോവില്‍

തിരൂരങ്ങാടി : മ്യൂസിയങ്ങളുടെ സംരക്ഷണത്തിനും പരിപാലത്തിനും സര്‍ക്കാര്‍ ആശുപത്രികളിലെ എച്ച്.എം.സി മാതൃകയില്‍ മ്യൂസിയം മാനേജ്മെന്റ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹിക നിരീക്ഷണ സംവിധാനം ആദ്യമായി മലപ്പുറം ജില്ലാ പൈതൃക മ്യൂസിയത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ഈ സംവിധാനത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പൈതൃകമ്യൂസിയം തിരൂരങ്ങാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിച്ച മണ്ണില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി കമ്പനിപ്പട്ടാളത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മഹത് വ്യക്തികളുടെ ഓര്‍മ്മകള്‍ നിലിനില്‍ക്കുന്ന ഇടമാണ് ജില്ലാ മ്യൂസിയമാക്കി വികസിപ്പിച്ച തിരൂരങ്ങാടി ഹജൂര്‍കച്ചേരി. ഹജൂര്‍ കച്ചേരിയും...
Feature, Information

ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് പൈതൃക മ്യൂസിയം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയമെന്നും ചരിത്രപരവും നിര്‍മ്മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഹജൂര്‍ കച്ചേരി മന്ദിരവും സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടവും പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതെന്നും സംസ്ഥാന തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി ഹജൂര്‍ കച്ചേരി മന്ദിരത്തില്‍ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു. നമ്മുടെ നാടിന്റെ ചരിത്രവും പൈതൃകവും ശരിയായി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതി...
error: Content is protected !!