Tag: MInister antony raju

ബസ് സമരം രണ്ടാം ദിവസത്തിലേക്ക്, യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ
Other

ബസ് സമരം രണ്ടാം ദിവസത്തിലേക്ക്, യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോ​ഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതംഇന്നും ദുരിതത്തിലാവും. വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളിൽ സമാന്തര സർവീസുകളായിരുന്നു യാത്രക്കാർക്കു ആശ്രയം. മധ്യകേരളത്തിലും ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയില്ല. തിരുവനന്തപു...
Kerala

നിരക്ക് വർധന പരിഗണനയിൽ, ബസ് സമരം മാറ്റിവെച്ചു

ഈ മാസം 21 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നിരക്കു വർധനവിൽ സർക്കാരിൽനിന്ന് അനുകൂല നിലപാട് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം. ഇന്ധന വിലയും അറ്റകുറ്റപ്പണിയുടെ ചെലവും കാരണം സർവീസ് നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് 21 മുതൽ സർവീസ് നിർത്തിവയ്ക്കാൻ ഉടമകൾ തീരുമാനിച്ചത്. വിദ്യാർഥികളുടെ യാത്രാ നിരക്കുൾപ്പെടെ വർധിപ്പിക്കുക, കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത സമിതി സർക്കാരിനു മുന്നിൽ വച്ചിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് സർക്കാർ ഉറപ്പുനൽകിയതോടെ സമരത്തിൽനിന്ന് പിൻമാറുകയായിരുന്നു ...
error: Content is protected !!