Tag: Minister k. rajan

മിച്ചഭൂമി പ്രശ്‌നത്തില്‍ പരിഹാരമായതിന്റെ സന്തോഷത്തില്‍ മന്ത്രി കെ. രാജന്‍ ; കൊടക്കല്‍ ടൈല്‍ ഫാക്ടറി നിവാസികളായ 45 കുടുംബങ്ങള്‍ക്ക് പട്ടയമായി
Feature

മിച്ചഭൂമി പ്രശ്‌നത്തില്‍ പരിഹാരമായതിന്റെ സന്തോഷത്തില്‍ മന്ത്രി കെ. രാജന്‍ ; കൊടക്കല്‍ ടൈല്‍ ഫാക്ടറി നിവാസികളായ 45 കുടുംബങ്ങള്‍ക്ക് പട്ടയമായി

തിരൂര്‍ : 1973ല്‍ തുടങ്ങിയ തര്‍ക്കത്തിന് പരിഹാരവുമായി വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയത് അതേ വര്‍ഷത്തില്‍ ജനിച്ച മന്ത്രി. തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് കൗതുകകരമായ വസ്തുത മന്ത്രി കെ. രാജന്‍ സദസ്സിനെ അറിയിച്ചത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ മിച്ചഭൂമി പ്രശ്‌നം ആരംഭിച്ച അതേ വര്‍ഷമാണ് താന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ജനിച്ചതെന്ന് മന്ത്രി പറഞ്ഞു. നീണ്ട വര്‍ഷങ്ങള്‍ക്കിപ്പുറം അതിന് പരിഹാരം കാണാനായതില്‍ സന്തോഷമുണ്ട്. നിലവില്‍ പരിഗണിച്ച 66 അപേക്ഷകരില്‍ 45 കുടുംബങ്ങള്‍ക്കാണ് പട്ടയം അനുവദിച്ചത്. അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്ന 11 അപേക്ഷയിലും ഒരേക്കറിലധികം ഭൂമിയുള്ള നാല് അപേക്ഷയിലും ഉടന്‍ പരിഹാരം കണ്ട് പട്ടയം അനുവദിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരം അ...
Information

മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കും: മന്ത്രി കെ. രാജന്‍

എടപ്പറ്റ : മുഴുവന്‍ കുടുംബങ്ങള്‍ക്കും റവന്യൂ സ്മാര്‍ട് കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍. എടപ്പറ്റ സ്മാര്‍ട് വില്ലേജ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാര്‍ഡ് നല്‍കാനാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ രേഖകളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാവും. കേരളത്തിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും നവംബര്‍ ഒന്ന് മുതല്‍ ഡിജിറ്റലാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുളള കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. മേലാറ്റൂര്‍-കരുവാരക്കുണ്ട് റോഡിലെ ഏപ്പിക്കാടായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് പൂര്‍ണമായി പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ ...
Kerala

അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കൽ നടപടികൾ വേഗത്തിലാക്കാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം : വഖഫ് ബോർഡിൻ്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നടപടികൾക്ക് വേഗത കൂട്ടാൻ റവന്യു മന്ത്രി കെ രാജനും വഖഫ് മന്ത്രി വി അബ്ദുറഹ്മാനും ചേർന്നു നടത്തിയ യോഗം തീരുമാനിച്ചു.ഇതിനായി കേരള വഖഫ് ബോർഡ് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടു വരാനും.വഖഫ് ബോർഡിൻ്റെ കൈവശമുള്ള മൊത്തം ഭൂമിയുടെ രേഖകളും റവന്യു വകുപ്പിന് കൈമാറാനും യോഗത്തിൽ ധാരണയായി. സർവ്വേ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട ഭൂമി ഇങ്ങിനെ കണ്ടെത്തി തിരിച്ചു പിടിക്കും.വഖഫ് ഭൂമിയെ കുറിച്ച് പൊതു ജനങ്ങൾക്കും വിവരം കൈ മാറാവുന്നതാണ് ഇതിന്നായി പത്ര, സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തും.ഭൂമി തിരിച്ചു പിടിക്കുന്ന നടപടി വിലയിരുത്തുന്നതിനായി രണ്ടു മന്തിമാരുടെയും നേതൃത്വത്തിലുള്ള മേൽനോട്ട സമിതിക്കും രുപം നൽകി.ചർച്ചയിൽ റവന്യു വഖഫ് സെക്രട്ടറി എ പിഎം മുഹമ്മദ് ഹനീഷ്, ലാൻ്റ് റവന്യു കമ്മീഷണർ കെ ബിജു, സർവ്വേ വകുപ്പ് ഡയറക്ടർ സാംബശി...
error: Content is protected !!