Tag: Minister p a muhammad riyas

നിലമ്പൂർ തൃക്കൈകുത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
Malappuram

നിലമ്പൂർ തൃക്കൈകുത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കും നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുതിരപ്പുഴയ്ക്ക് കുറുകെ 10.90 കോടി രൂപ ചെലവിൽ നിർമ്മിച്ച തൃക്കൈകുത്ത് പാലവും അപ്രോച്ച് റോഡും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ധനകാര്യ വകുപ്പുമായി ചർച്ചകൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ ടൗൺ നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി നഗരത്തിലെ ഏറ്റവും വീതി കുറഞ്ഞ ജ്യോതിപ്പടി മുതൽ ജനതപ്പടി വരെ റോഡിന് ഇരുവശവും അഞ്ചു കോടി രൂപ ചെലവഴിച്ച് വീതി കൂട്ടിയ പാതയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലയോര മേഖലയായ നിലമ്പൂർ നഗരത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് -നിലമ്പൂർ -ഗൂഡല്ലൂർ സംസ്ഥാനപാതയ്ക്ക് നിലമ്പൂർ നഗരത്തിൽ വീതി കുറവായതിനാൽ ഏറെക്കാലമായി യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇ...
Kerala

മലയോര ഹൈവേ; ജില്ലയിലെ രണ്ട് റീച്ചുകൾ രണ്ട് മാസത്തിനകം പൂർത്തിയാകും – മന്ത്രി മുഹമ്മദ് റിയാസ്

പൂക്കോട്ടുംപാടം - കാറ്റാടിക്കടവ് റോഡ് മന്ത്രി നാടിന് സമർപ്പിച്ചു മലയോര നിവാസികളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് പണി പൂർത്തിയായതായും രണ്ടാം റീച്ച് രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 8.7 കിലോമീറ്റർ നീളമുള്ള കാളികാവ് - കരുവാരകുണ്ട് റീച്ചാണ് പണി പൂർത്തിയായത്. 10.9 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം - മൈലാടി റീച്ച് രണ്ട് മാസത്തിനകവും 12.31 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം - കാളികാവ് റീച്ച് ഈ വർഷാവസാനത്തോടെയും പൂർത്തിയാക്കും. ജില്ലയിലെ ആകെ 69.05 കിലോമീറ്റർ മലയോര ഹൈവേയിൽ ബാക്കിയുള്ള മൂന്ന് റീച്ചുകൾ ടെണ്ടർ, എസ്റ്റിമേറ്റ് നടപടികളിലാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂർ നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ നിലവാരത്തിൽ വികസിപ്പിക്കുന്ന പൂക്കോട്ടുംപാടം - തമ്പുരാട്ടിക്കല്ല് റോഡിൻ്റെ ആദ്യ ...
Malappuram

അദാലത്തുകളില്‍ പരിഹരിക്കുന്നത് സാധാരണക്കാരന്റെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ – മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി : സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ നിര്‍വഹിക്കുന്നതെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നാനി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് താലൂക്ക് അദാലത്തുകളിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായതാണ് അനുഭവം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഇനിയും മാറാനുണ്ടെന്നും സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നം പോലെ കണ്ട് അലംഭാവ...
Malappuram

നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും: മന്ത്രി റിയാസ്

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം:എസ് പ്രേംകൃഷ്ണനെ നോഡല്‍  ഓഫീസറായി  നിയോഗിച്ചു മലപ്പുറം : നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കുമായി ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. പാത നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നാടുകാണി- പരപ്പനങ്ങാടി പാത നവീകരണ  പ്രവൃത്തി തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പൂര്‍ത്തീകരിക്കും. ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കലിന് എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലയുടെ...
error: Content is protected !!