Tag: Minister V. Abdurrahiman

അഴിമതി രഹിത ഭരണ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍
Information

അഴിമതി രഹിത ഭരണ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

അഴിമതി രഹിതമായ ഭരണ സംവിധാനമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കായിക വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. പൊന്നാനിയില്‍ നടന്ന കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ പട്ടിണി രഹിത സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കാനും ഈ സര്‍ക്കാറിന് സാധിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, അസി. കളക്ടര്‍ കെ. മീര, എ.ഡി.എം എന്‍.എം മെഹറലി, പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമ...
Education, Information

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുഖ്യപരിഗണന: മന്ത്രി വി. അബ്ദുറഹിമാന്‍

സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളില്‍ (സി.സി.എം.വൈ) മത്സര പരീക്ഷാ പരിശീലനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍.പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സന്ദര്‍ശനവും ബ്രിട്ടന്‍ ആസ്ഥാനമായ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ലിമിറ്റഡിന്റെ 'ഇന്‍സ്പയറിംഗ് ഹ്യൂമന്‍' റെക്കോര്‍ഡ് കരസ്ഥമാക്കിയ അബൂബക്കര്‍ സിദ്ധീഖ് അക്ബറിന് നല്‍കിയ അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊന്നാനി സി.സി.എം.വൈയിലെ ഉദ്യോഗാര്‍ഥിയും കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദധാരിയുമായ അബൂബക്കര്‍ 95 ശതമാനം ഭിന്നശേഷിയില്‍പ്പെട്ട വ്യക്തിയാണ്. 65 സെന്റീമീറ്റര്‍ മാത്രം ഉയരവും 25 കിലോഗ്രാം ഭാരവുമുള്ള അബൂബക്കറിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളാണ് റെക്കോര്‍ഡിന് അര്‍ഹനാക്കി...
error: Content is protected !!