Tag: minority department

മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയർത്തും- മന്ത്രി വി അബ്ദുറഹിമാൻ
Kerala

മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയർത്തും- മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വഴി നൽകുന്ന പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ്- ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. തിരൂർ സംഗമം റസിഡൻസി ഓഡിറ്റോറിയത്തിൽ ക്ഷേമനിധി സംസ്ഥാനതല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് 84 ഗഡുക്കളായി തിരിച്ചടയ്ക്കാം. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ സഹകരണത്തോടെ മദ്രസ അധ്യാപകർക്ക് പലിശരഹിത സ്വയംതൊഴിൽ വായ്പയും നൽകുമെന്ന് മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി. ക്ഷേമനിധി ചെയർമാൻ കാരാട്ട് റസാഖ് ആമുഖ പ്രഭാഷണം നടത്തി. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ പി. ട...
Local news, Malappuram

സ്ഥാനാരോഹണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

വേങ്ങര : കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍റ്റ് മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. നിയോജമണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ പി പി ആലിപ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് നഹ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കരീം കാബ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സിദ്ധീഖ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ കെ ആലി മൊയ്ദീന്‍, പി പി എ ബാവ, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം എന്‍ ആശിഖ്, മാസ് റിലീസ് സെല്‍ ഭാരവാഹികളായ വി പി കുഞ്ഞിമുഹമ്മദ് ഹാജി, കെ.കുഞ്ഞിമൊയ്ദീന്‍,മുസ്തഫ പുള്ളി ശ്ശേരി, സലിം മാസ്റ്റര്‍, ഹസ്സന്‍ പി കെ, സക്കീര്‍ ഹാജി, കെ.ഗംഗാധരന്‍, വിജയന്‍കാളങ്ങാടന്‍,കബീര്‍ ആസാദ്,അസ്ലം എന്‍ കെ ,എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് ചെയര്‍മ...
error: Content is protected !!