മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ ; അപകടം വരുന്നതിനു മുന്‍പു മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നല്‍ തരുന്നു ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ അടുത്തിടെയായി ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈല്‍ ഫോണുകള്‍. കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്പോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുന്‍പു മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നല്‍ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം.
പോസിറ്റീവ് നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം അയണ്‍ ബാറ്ററികളാണ് സ്മാര്‍ട്ട്‌ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാല്‍ അത് ഫോണിനെ മുഴുവന്‍ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാല്‍ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാര്‍ജ് പെട്ടെന്ന് തീരുന്നു, ചാര്‍ജ് കയറാന്‍ താമസം എന്നിവയാണ് മൊബൈല്‍ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യ...