Tag: mock drill

നാല് മണിയോടെ സൈറണ്‍ മുഴങ്ങും ; സംസ്ഥാനത്ത് ഇന്ന് മോക് ഡ്രില്‍ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ…
Kerala, Malappuram

നാല് മണിയോടെ സൈറണ്‍ മുഴങ്ങും ; സംസ്ഥാനത്ത് ഇന്ന് മോക് ഡ്രില്‍ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ…

മലപ്പുറം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ ഇന്ന് സംസ്ഥാനത്ത് 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും വൈകുന്നേരം നടക്കും. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ നാളുകളില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. മോക് ഡ്രില്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും. സൈറണ്‍ ശബ്ദം കേല്‍ക്കുന്ന ഇടങ്ങളിലും, കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടതെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. എയര്‍ വാണിങ് ലഭിക്കുന്നതോടെ ജില്ലാ ആസ്ഥാനങ്ങളില്‍ സൈറണ്‍ മുഴങ്ങും. ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലായ...
error: Content is protected !!