Tag: Mom

മാതാവിന് മറ്റൊരാളുമായുണ്ടായ അടുപ്പം ചോദ്യം ചെയ്ത മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കി : മാതാവും സഹായികളും അറസ്റ്റില്‍
Information

മാതാവിന് മറ്റൊരാളുമായുണ്ടായ അടുപ്പം ചോദ്യം ചെയ്ത മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കി : മാതാവും സഹായികളും അറസ്റ്റില്‍

മേലാറ്റൂര്‍ : മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാവും സഹായികളും മേലാറ്റൂര്‍ പോലീസിന്റെ പിടിയില്‍. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍ നഫീസ (48), അയല്‍വാസിയും സുഹൃത്തുമായ മുള്ള്യാകുര്‍ശ്ശി വലിയപറമ്പിലെ കീഴുവീട്ടില്‍ മെഹബൂബ് (58), ക്വട്ടേഷന്‍ സംഘാംഗങ്ങളായ തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈന്‍ (39), കൂട്ടാളിയായ അബ്ദുള്‍നാസര്‍ (പൂച്ച നാസര്‍-32 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നഫീസയുടെ വീടിന് അര കിലോമീറ്റര്‍ മാറി വാടക ക്വാര്‍ട്ടേഴ്‌സിലാണ് മകന്‍ മുഹമ്മദ് ഷഫീഖ് (25) താമസിക്കുന്നത്. അവിടെ മുറ്റത്ത് നിര്‍ത്തിയ സ്‌കൂട്ടര്‍ അജ്ഞാതസംഘം പെട്രോള്‍ ഒഴിച്ച് തീയിട്ട്് കത്തിച്ചു എന്നായിരുന്നു കേസ്. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വിശദമായ അന്വേഷണത്തിലാ...
Information

ലഹരിക്ക് അടിമയായ മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ സംഭവം ; മകന് മരണം വരെ തടവ്

ഗുരുഗ്രാം: ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസില്‍ മകന് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്ണോയിയാണ് കേസില്‍ വിധി പറഞ്ഞത്. ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി. 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020 നവംബര്‍ 16നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അമ്മയ്ക്ക് സംരക്ഷണം ഒരുക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കു...
Crime, Information

മദ്യപിച്ചെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

ആലപ്പുഴ : ആലപ്പുഴ കുറത്തികാട് മദ്യ ലഹരിയിലെത്തിയ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു. ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇവരെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നിധിനെ കസ്റ്റഡിയിലെടുത്തു. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ് രാത്രി കിടന്നിരുന്നത്....
error: Content is protected !!