സിലബസിനപ്പുറത്തെ ലോകത്തേക്ക് വിദ്യാർത്ഥികൾ സഞ്ചരിക്കണം: സാദിഖലി ശിഹാബ് തങ്ങൾ
തേഞ്ഞിപ്പാലം: വിദ്യാർത്ഥികൾ കേവലം സിലബസ് പഠനങ്ങളിൽ മാത്രം ഒതുങ്ങാതെ അതിനപ്പുറമുള്ള ലോകത്തേക്ക് സഞ്ചരിക്കാൻ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ക്യാമ്പസ് ഓറ' ക്യാമ്പസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസ് തലത്തിൽ വിദ്യാർത്ഥി നേതൃത്വത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും സാമൂഹിക ഇടപെടലുകളിലും വിദ്യാഭ്യാസ മേഖലയിലും വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ക്യാമ്പസ് ഓറ’ സംഘടിപ്പിച്ചത്. വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകളും സംവാദങ്ങളും നടന്നു. സുലൈമാൻ മേൽപ്പത്തൂർ,യൂത്ത് ലീഗ്...

