Tag: Mubarak school thalasseri

വിദ്യാഭ്യാസ പ്രവർത്തകൻ കക്കാട് ഒ.മുഹമ്മദ് മാസ്റ്റർ അന്തരിച്ചു
Obituary

വിദ്യാഭ്യാസ പ്രവർത്തകൻ കക്കാട് ഒ.മുഹമ്മദ് മാസ്റ്റർ അന്തരിച്ചു

തിരൂരങ്ങാടി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ കക്കാട് ഒറ്റത്തിങ്ങല്‍ മുഹമ്മദ് മാസ്റ്റര്‍ (94) നിര്യാതനായി. ഖബറടക്കം ഇന്ന്ശനി ഉച്ചക്ക് 12 മണിക്ക് കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. തലശ്ശേരി മുബാറക് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രധാനാധ്യാപകനായിരുന്നു. സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ ദേവഗൗഡ കമ്മിറ്റിയംഗമായിരുന്നു. ഫാറൂഖ് ഹൈസ്‌കൂളിലും പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ ഒന്നാംറാങ്കോടെയാണ് വിജയിച്ചത്. തലമുറകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മുഹമ്മദ് മാസ്റ്റര്‍ വലിയ പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞയാഴ്ച മുബാറക് സ്കൂളിലെ പൂർവവിദ്യാര്ഥികൾ നാട്ടിലെത്തി മാഷിനെ ആദരിച്ചിരുന്നു. മുഹമ്മദ് മാസ്റ്ററിനെ ആദരിക്കുന്നു ഭാര്യ പരേതയായ കുഞ്ഞിപ്പാത്തുമ്മു. മക്കള്‍: ബഷീര...
Other

4 പതിറ്റാണ്ട് മുമ്പ് വിരമിച്ച മുഹമ്മദ് മാഷിനെ തേടി തലശ്ശേരിയിൽ നിന്നും ശിഷ്യരെത്തി

തിരൂരങ്ങാടി: സർവീസിൽ നിന്ന് വിരമിച്ച് നാലു പതിറ്റാണ്ട് പിന്നിട്ടതിനു ശേഷം തന്റെ വിദ്യാർത്ഥികളെ ഒന്നിച്ച് കാണാൻ കഴിഞ്ഞ അപൂർവ്വ ഭാഗ്യം തന്നെ തേടിയെത്തിയ നിർവൃതിയിലാണ് കക്കാട് ഒറ്റത്തിങ്ങൽ മുഹമ്മദ് മാസ്റ്റർ. തന്റെ മുന്നിൽ ഊർജ്ജസ്വലതയോടെ പഠിക്കാനിരുന്ന കുട്ടികൾ തലനരച്ച മുത്തശ്ശന്മരായി മുന്നിൽ വന്നപ്പോൾ അനിർവാച്യമായ സന്തോഷത്താൽ മുഹമ്മദ് മാസ്റ്ററുടെ (95) കണ്ണൂകൾ നിറഞ്ഞു.തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ 1970 - 1980 വരെയുള്ള എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളാണ് തങ്ങളുടെ പ്രിയപ്പെട്ട പ്രധാനാധ്യാപകനെ തേടിയെത്തിയത്. പൂർവ വിദ്യാർത്ഥി സംഘടനയായ മുബാറക് ഇൻറഗ്രേറ്റഡ് സ്റ്റുഡൻസ് അസോസിയേഷനാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്. പ്രസിഡണ്ട് സാക്കിർ കാത്താണ്ടി, സെക്രട്ടറി വി പി അഷ്റഫ്, മുൻ രഞ്ജി താരം സി ടി കെ ഉസ്മാൻ കുട്ടി, ലുക്മാൻ തലശ്ശേരി, ഫസൽ കൂവേരി, മുസ്താഖ് ഹസ്സൻ എകെ സഹീർ മുനീർ കാത്താണ്ടി, ജികെ അബ്ദുനാസ...
error: Content is protected !!