ദേശീയ പാരാ നീന്തൽ മത്സര ജേതാവിന് ജന്മനാട്ടിൽ സ്വീകരണം നൽകി
കൊടിഞ്ഞി : അസാമിലെ ഗുഹാവത്തിൽ സമാപിച്ച ദേശീയ പാരാ സിമിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ മുഹമ്മദ് ഷഫീഖിന് ജന്മനാട്ടിൽ സ്വീകരണം നൽകി. മത്സര ശേഷം നാട്ടിലെത്തിയ ഷെഫീഖിന് കൊടിഞ്ഞി അൽ അസ്ഹർ ക്ലബിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്.
https://youtu.be/NE3DAAkQ1Zk
വീഡിയോ
റെയിൽവേ സ്റ്റേഷനിൽ വെച്ച് അൽ അസ്ഹർ ക്ലബ്ബ് സെക്രട്ടറി ഖാലിദ് പുളിക്കലകത്ത് പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ലബംഗങ്ങൾ തുറന്ന വാഹനത്തിൽ കൊടിഞ്ഞിയിലെത്തിച്ചു. ക്ലബ്ബ് പരിസരത്ത് ഉഗ്രൻ കരിമരുന്നോട് കൂടി സമാപ്തി കുറിച്ചു. ക്ളബ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. സംസ്ഥാനതല മൽസരത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഷഫീഖ് ദേശീയ മത്സരത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്....

