Tag: mukkola

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
Obituary

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

താനൂർ : മുക്കോലയിൽ യുവതിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. മുക്കോല സ്വദേശി മുണ്ടേക്കാട്ട് സനലിന്റെ മകൾ റിഷിക (21)യെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ചൊവ്വാഴ്ച വൈകീട്ട് 6 മുതൽ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഉടനെ താനൂരിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അമ്മ : റോഷ്നിസഹോദരങ്ങൾ: സാരംഗ്, ഹൃതിക....
Kerala

47 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം ; വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം 47 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പുറത്തെടുത്തു. തമിഴ്‌നാട് പര്‍വ്വതിപുരം സ്വദേശിയായ മഹാരാജിന്റെ മൃതദേഹമാണ് പുറത്തെടുത്തത്. ശനിയാഴ്ച്ച രാവിലെ 9.30 ഓടെയാണ് മുക്കോലയില്‍ സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് മഹാരാജ് കിണറ്റില്‍ അകപ്പെട്ടത്. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു. രാത്രി വൈകിയും വരെ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിരുന്നു. മണ്ണിടിഞ്ഞ് വീഴുന്ന സാഹചര്യം രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. 80 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല...
error: Content is protected !!