Tag: Munniyur krishibhavan

മുന്നിയൂരിൽ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
Local news

മുന്നിയൂരിൽ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിള ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ ഹനീഫ ആച്ചാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി വിള ഇന്‍ഷൂറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് തുടങ്ങിയ പദ്ധതികളെ കുറിച്ച് കര്‍ഷകര്‍ക്ക് പരിശീലനത്തിലൂടെ ബോധവല്‍ക്കരണം നല്‍കി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പി സുബൈദ അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശംസുദ്ധീന്‍ മണമ്മല്‍, ചാന്ത് അബ്ദുസ്സമദ്, പി.പി സഫീര്‍, സി.ഡി.എസ് പ്രസിഡന്റ് വി.കെ ഷരീഫ, കൃഷി ഒാഫീസര്‍ രേഷ്മ, കൃഷി വകുപ്പ് ജീവനക്കാരായ ശ്രീജ, ധന്യ, നൗഫീദ, ശ്രുതി എന്നിവര്‍ സംസാരിച്ചു. ...
Other

കൃഷിഭവനുള്ളിലേക്ക് ചെളിയും വെള്ളവും കയറി, 2000 ഫയലുകൾ നശിച്ചു

മുന്നിയൂർ: ഇന്നലെ യുണ്ടായ ശക്തമായ മഴയിൽ വെള്ളവും ചെളിയും കൃഷിഭവൻ ഓഫീസിനുള്ളിലേക്ക് കയറി ഫയലുകൾ നശിച്ചു. ദേശീയപാതയ്ക്ക് സമീപം പടിക്കലാണ് ഓഫീസ്. ദേശീയപാത നവീകരണ പ്രവൃത്തി ക്കായി കൂട്ടിയിട്ടിരുന്ന മണ്ണ്, മഴവെള്ളത്തോടൊപ്പം ഓഫീസിനുള്ളിലേക്ക് ഒലിച്ചു വരികയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടത്. ഓഫിസിൽ സൂക്ഷിച്ചിരുന്ന വിവിധ ഫയലുകൽ ചെളിവെള്ളം കയറി നശിച്ചു. വിവിധ അവശ്യങ്ങൾകയുള്ള അപേക്ഷകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ...
error: Content is protected !!