Thursday, April 23

Tag: Musafah

മലപ്പുറം സ്വദേശിയായ യുവാവിനെ അബുദാബിയിൽ ബന്ധു കുത്തിക്കൊന്നു
Other

മലപ്പുറം സ്വദേശിയായ യുവാവിനെ അബുദാബിയിൽ ബന്ധു കുത്തിക്കൊന്നു

മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസഫ വ്യവസായ മേഖലയിലെ യാസിറിന്റെ ബിസിനസ് സ്ഥാപനത്തില്‍വച്ചാണ് കുത്തേറ്റത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. രണ്ടു മാസം മുന്‍പാണ് യാസിര്‍ ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്....
error: Content is protected !!