Tag: Muslimleegue

മഅദനി ഇന്ന് കേരളത്തിലെത്തും
Other

മഅദനി ഇന്ന് കേരളത്തിലെത്തും

ബെംഗളൂരു : ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരുവിൽ ൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും. സുപ്രിംകോടതി അനുമതിയോടെ മഅദനി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ കേരത്തിൽ എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു. കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ ചെലവിലേക്കായി പ്രതിമാസം 20.23 ലക്ഷം രൂപവീതം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് കര്‍ണാട...
Politics

കൂറുമാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

നിലമ്പൂർ : ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.നജ്മുന്നീസയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിയമ പ്രകാരമാണ് അയോഗ്യയാക്കിയത്. മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ഇവർ എൽ ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റ് ആകുകയായിരുന്നു. ഇതേ തുടർന്ന് മുസ്ലീം ലീഗിലെ സൈനബ മാമ്പള്ളി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 അംഗ ഭരണ സമിതിയിൽ ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. നറുക്കെടുപ്പിൽ കോണ്ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റും ലീഗിലെ സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റും ആയി. പിന്നീട് യുഡിഎഫിലെ നജ്മുന്നീസ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് ആകുകയായിരുന്നു. ഇതോടെ കക്ഷിനില എൽ ഡി എഫ് 11, യുഡിഎഫ് 9 എന്ന നിലയിലായി. ഇപ്പോൾ അംഗത്വം റദ്ദാക്കി എങ്കിലും എൽ ഡി എഫിന് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉണ്ട്. അപ്പീൽ നൽകുമെന്ന് എൽ ഡി എഫ് നേതൃത്വം അറിയിച്ചു. ...
Other

വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി നിയമസഭയിൽ പിൻവലിച്ചു

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മുസ്‍ലിം നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ സഭയിൽ പറഞ്ഞു. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബിൽ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഖഫ് ബോർഡിനു കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ ബിൽ റദ്ദാക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമനത്തിന് പി.എസ്.സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്തും. അപേക്ഷ പരിശോധിക്ക...
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് മുന്നിയൂർ പാറക്കടവ് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ പി രമേശൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ്. 22 നാണ് വോട്ടെണ്ണൽ. ജൂലൈ 2 വരെ നോമിനേഷൻ നൽകാം. യു ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി ടി അയ്യപ്പനെ യു ഡി എഫ് പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി കെ.ഭാസ്കരനെയും പ്രഖ്യാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 സീറ്റുകളിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ള മൂന്ന് സീറ്റുകൾ മാത്രമാണ് എൽ ഡി എഫിനുള്ളത്. ബാക്കി യു ഡി എഫാണ്. ...
error: Content is protected !!