പരപ്പനങ്ങാടി നഗരസഭ ഓഫീസിന് പിറകിലെ മാലിന്യക്കൂമ്പാരം;പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് പിറകിൽ ഹരിത കർമ്മസേന ശേഖരിച്ച് വെച്ച മാലിന്യക്കൂമ്പാരം ജനജീവിതത്തിന് ദു:സഹമാകുന്നുവെന്നും പകർച്ച വ്യാധികൾ പടർന്ന് പിടിക്കാൻ ഇടവരുത്തുമെന്നും മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാൻ അധികൃതർക്ക് നിർദ്ദേശം കൊടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകി. പരാതി അടിയന്തിര സ്വഭാവമുള്ളതാണെന്നും രണ്ട് ദിവസത്തിനകം പരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

error: Content is protected !!